Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കേരളത്തിലെ മൂന്ന് മുന്നണികളിലെയും വനിതാ നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നു ;ഞങ്ങൾക്കും വേണ്ടേ വനിതാ മുഖ്യമന്ത്രി?

08 MARCH 2021 05:52 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് ചൂടിനിടെയാണ് ഇത്തവണ വനിതാദിനം വന്നെത്തിയത്, ഹാ എന്നാൽ പിന്നെ ഇനി ഒന്നും തന്നെ പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും ഒന്ന് പറഞ്ഞുകളയാം, രാഷ്ട്രീയ മേഖലയിലെ സ്ത്രീസാനിധ്യത്തെ കുറിച്ച് അൽപം സംസാരിച്ചേക്കാം, കേരളാ ചരിത്രത്തിൽ ഇതുവരെയും ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്ന് നമുക്കറിയാം.

ഒരുപക്ഷേ ഭാവിയിൽ ഇനി ഉണ്ടായിക്കൂടെന്നില്ലല്ലോ, എങ്കിൽ നമുക്കും വേണ്ടേ ഒരു വനിതാ മുഖ്യമന്ത്രി എന്ന ചോദ്യവുമായി കേരളത്തിലെ മൂന്നു മുന്നണികളിലെയും വനിതാ നേതാക്കളായ യു.പ്രതിഭ, രമ്യ ഹരിദാസ്, അഡ്വ. ഒ എം ശാലീന, ചിന്ത ജെറോം, അഡ്വ. ദീപ്തി മേരി വർഗീസ്, അഡ്വ. നിവേദിത സുബ്രമണ്യൻ എന്നിവർ.

ഈ കാര്യത്തിൽ ഓരോ നേതാക്കളുടെയും അഭിപ്രായം വ്യത്യസ്തമാണ്. ഒരു വനിത മുഖ്യമന്ത്രി ആയതുകൊണ്ട് മാത്രം വനിതകളുടെയെല്ലാം പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഞാൻ കരുതുന്നില്ല.അതോടൊപ്പം തന്നെ മുഖ്യമന്തി,മന്ത്രി എന്നീ തരം തിരിവുകളുടെ ആവശ്യവും ഇല്ല എന്നാണ് യു. പ്രതിഭയുടെ അഭിപ്രായം.സമൂഹത്തിൽ സ്ത്രീയോടുള്ള മനോഭാവത്തിലാണ് മാറ്റം വരേണ്ടത്.ഇത് ഏതെങ്കിലുമൊരു സ്ഥാനത്ത് സ്ത്രീ വന്നതുകൊണ്ട് മാറുകയുമില്ല എന്നും യു പ്രതിഭ പറയുകയുണ്ടായി.

എന്നാൽ ഏറെ കൗതുകകരമായിരുന്നു രമ്യ ഹരിദാസിന്റെ അഭിപ്രായം. ഇങ്ങനെയൊരു ചോദ്യംവന്നാൽ കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഇതിനായി ഏറ്റവും അധികം ആഗ്രഹിക്കുന്നവരിൽ ഒരാൾ ഞാനെന്നതാണ് എന്റെ ഉത്തരം. ഇങ്ങനെ വെറുമൊരു സംഭാഷണത്തിൽ കവിഞ്ഞ് തന്നെ ഈ വിഷയത്തെ കുറിച്ച് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്. കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി വേണം. അത് സംഭവിക്കുക തന്നെ ചെയ്യും,ഒട്ടും വിദൂരമല്ല ആ കാലം. ഒട്ടേറെ കഴിവുള്ള സ്ത്രീകൾ നമുക്കിടയിൽ തന്നെ ഉണ്ട് എന്നും രമ്യ ഹരിദാസ് പറയുകയുണ്ടായി.

കേരളത്തിൽ പ്രഗത്ഭരായ വനിതകൾ രാഷ്ട്രീയ രംഗത്ത് അന്നും ഇന്നും ഉണ്ട്.എന്നാൽ പലപ്പോഴും പല സമവാക്യങ്ങളുടെയും പേരിലാണ് സീറ്റുകൾ നിഷേധിക്കപെടുന്നതും സ്ഥാനങ്ങൾ നിഷേധിക്കപെടുന്നതുമെല്ലാം. നമ്മൾ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് ഒന്ന് നോക്കൂ അവിടെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ട്.ഇതുപോലെ നമ്മുടെ അടുത്ത സംസ്ഥാനങ്ങളിൽ വനിതാ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്.എന്നാൽ സാക്ഷര കേരളം, അല്ലെങ്കിൽ സാംസ്‌കാരിക കേരളം എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന നമ്മുടെ കേരളം ഇനിയും ആ തലത്തിലോട്ട് ഉയർന്നിട്ടില്ല എന്നാണ് അഡ്വ. ഒ എം ശാലീനയുടെ അഭിപ്രായം.


എന്നാൽ ചിന്ത ജെറോമിന്റെ അഭിപ്രായം മറ്റൊന്നാണ്, ''ഒരു സ്ത്രീ, പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകുന്നത് കൊണ്ട് സ്ത്രീ ശാക്തീകരണം പൂര്‍ണ്ണമാകും എന്ന വിശ്വാസം എനിക്കില്ല. സ്ത്രീകള്‍ക്ക് തീര്‍ച്ചയായും അവരവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ മികച്ചുനില്‍ക്കാനുള്ള ഇടം വേണം. അതിനുള്ള സാഹചര്യം അവര്‍ക്കുണ്ടാകണം.

അതിന് വേണ്ടി സ്ത്രീകളെ പരുവപ്പെടുത്തിയെടുക്കാന്‍ കഴിയുന്നൊരു കാലത്തേക്ക് നമ്മുടെ സമൂഹം പോകണം. എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ട ഭൂമിയാണിതെന്ന കാഴ്ചപ്പാടിലേക്ക് സമൂഹമെത്തണം. ഏതെങ്കിലും ഒരു അധികാരകേന്ദ്രത്തിലേക്ക് ഏതെങ്കിലും ഒരു സ്ത്രീ എത്തിയത് കൊണ്ട് എല്ലാം ശരിയായി എന്നൊരു കാഴ്ചപ്പാട് എന്നെ സംബന്ധിച്ച് ഇല്ല എന്നും ചിന്ത പറയുകയുണ്ടായി.

നമ്മുടെ രാജ്യത്ത് ഏറ്റവുമധികം വിദ്യാഭ്യാസമുള്ളതും രാഷ്ട്രീയ പ്രബുദ്ധതയുള്ളതുമായ സ്ത്രീകളുള്ള ഒരു സംസ്ഥാനം കേരളമാണ്. എന്നിട്ടും പൊതുരംഗത്തോ രാഷ്ട്രീയരംഗത്തോ വേണ്ട രീതിയിലുള്ള പ്രാധാന്യം കേരളത്തിലെ സ്ത്രീകള്‍ക്ക് കിട്ടുന്നില്ല. ബോധപൂര്‍വ്വം തന്നെ സ്ത്രീകള്‍ക്ക് ഒരു പ്രാതിനിധ്യം നല്‍കണം.

കേരളത്തിന്റെ ചരിത്രം നോക്കിക്കഴിഞ്ഞാല്‍ ആദ്യമായി ഒരു വനിത മുഖ്യമന്ത്രി സ്ഥാനത്ത് വരുമെന്ന് ജനങ്ങളോട് പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. എന്നിട്ടത് നടന്നില്ല, കോണ്‍ഗ്രസിനെ സംബന്ധിച്ച് അക്കാര്യത്തില്‍ വ്യത്യസ്തമായ ചരിത്രമുണ്ട്. സ്ത്രീകളോട് പറയാനുള്ളത്, എത്ര പ്രതിസന്ധികളുണ്ടായാലും ഞാനിവിടെ തുടരും എന്ന നിശ്ചയദാര്‍ഢ്യം പുലര്‍ത്താൻ സാധിക്കണമെന്നും അഡ്വ.ദീപ്തി മേരി വർഗീസ് പറയുകയുണ്ടായി.


എന്നാൽ അഡ്വ. നിവേദിത സുബ്രമണ്യൻ മറ്റൊരു നയത്തിലൂടെയാണ് തന്റെ അഭിപ്രായം പങ്കുവച്ചത്. ഇതുവരെ നമുക്കുണ്ടായിട്ടുള്ള വനിതാ മന്ത്രിമാരുടെ എണ്ണം എടുത്താല്‍ വിരലിലെണ്ണാവുന്ന അത്രയുമേ അത് വരൂ. കഴിവും രാഷ്ട്രീയ ബോധവുമുള്ള നിരവധി വനിതാ നേതാക്കള്‍ എംഎല്‍എമാരായി വന്നതാണ്. എന്നാല്‍ അവരെ ആരെയും തന്നെ മന്ത്രിസ്ഥാനത്തേക്ക് പോലും പരിഗണിച്ചതായി കണ്ടിട്ടില്ല.

പക്ഷേ കാര്യത്തോട് അടുത്തപ്പോള്‍ അത് മാറിമറിഞ്ഞു. ഒരു സ്ത്രീക്ക് കുടുംബത്തിനോടുള്ള ചില ബാധ്യതകളുണ്ട്. ഇക്കാരണം കൊണ്ടാണ് രാഷ്ട്രീയത്തില്‍ സ്ത്രീക്ക് തിളങ്ങാനാകാത്തത് എന്നാണ് സമൂഹം ചിന്തിക്കുന്നത്. എന്നാൽ അങ്ങനെയല്ല, കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളും പൊതുജീവിതവും ഒരേസമയം ഒരുമിച്ച് കൊണ്ടുപോകാന്‍ സ്ത്രീക്ക് കഴിയും. സമൂഹം സ്ത്രീയോട് വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടിലാണ് ആദ്യം മാറ്റം വരേണ്ടത് എങ്കിലേ സ്ത്രീയുടെ വളർച്ചയിൽ അവൾ പോലും സന്തുഷ്ടയാകുന്നത് എന്നും അഡ്വ. നിവേദിത പറയുകയുണ്ടായി. എന്ത് തന്നെയായാലും ഈ വനിതാ ദിനത്തിൽ എല്ലാ സ്ത്രീകൾക്കും വലിയൊരു പ്രചോദനമായിട്ടും മാറാനുള്ള അഭിപ്രായങ്ങളാണ് മൂന്നു മുന്നണികളിലെയും നേതാക്കൾ പറഞ്ഞുവച്ചത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (7 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (7 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (8 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (8 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

Malayali Vartha Recommends