Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കുവൈത്തിലെ സ്വകാര്യ സ്കൂളുകളിലെ എഴുത്തു പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ തീരുമാനം;പ്രവാസ ലോകത്തെ പ്രധാന വാർത്തകൾ

14 MARCH 2021 08:22 PM IST
മലയാളി വാര്‍ത്ത

കുവൈത്തിലെ സ്വകാര്യ സ്കൂളുകളിലെ എഴുത്തു പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ തീരുമാനം . രാജ്യത്ത് കോവിഡ് കേസുകൾ പെരുകുന്ന സാഹചര്യത്തിലാണ് സ്വകാര്യ സ്കൂളുകളിൽ എഴുത്ത് പരീക്ഷ ഒഴിവാക്കുന്നതിന്കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.തീരുമാനം രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും ബാധകമാണെന്ന് മന്ത്രാലയം സ്പെഷൽ എജ്യുക്കേഷൻ വിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.അബ്ദുൽ മുഹ്സിൻ അൽ ഹുവൈലെ അറിയിച്ചു.കോവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികളുടെ മൂല്യനിർണയത്തിന് അവലംബിച്ച രീതി തുടരുന്നതാണ്. അതേസമയം ഇതിനകം ചില വിദ്യാലയങ്ങൾക്ക് എഴുത്ത് പരീക്ഷ നടത്തുന്നതിന് നൽകിയ അനുമതി ഇതോടെ റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.


വ്യാഴാഴ്ച സൗദിയിൽ 130,000 ഡോസ് കോവിഡ് വാക്സിൻ നൽകിയതായും വാകിസിനേഷൻ ആരംഭിച്ചതിനുശേഷം ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിതെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഹെൽത്ത് എന്ന സൈഹാതി ആപ്പ് വഴി എളുപ്പത്തിൽ ബുക്കിംഗ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാമെന്നതിനാൽ അടുത്ത 14 ദിവസത്തിനുള്ളിൽ വാക്സിനേഷൻ എടുക്കുവാനായി 80 ശതമാനം വരെ കൂടുതൽ ബുക്ക് ചെയ്യാനാകുമെന്ന് മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ പേർ വാക്സിൻ കുത്തിവെപ്പിനായി മുന്നോട്ട് വരുന്നത്. നിലവിൽ വാക്സിൻ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ എണ്ണം 500 കവിഞ്ഞു

കുവൈത്തിൽ തുടരുന്ന ഭാഗിക കർഫ്യു ഈദ് വരെ നീട്ടുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബാഹ് അറിയിച്ചു.ഇതു സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും റിപ്പോർട്ടുകളും പ്രചരിച്ചതോടെയാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം ഭാഗിക കർഫ്യൂ മാർച്ച് 7 ന് ആരംഭിക്കുകയും 4 ആഴ്ചകൾ തുടരുന്നതിനുമാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.കോവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുള്ള ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ പാലിക്കുന്നതിന് ജനങ്ങൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ. പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് കർശനമായ പ്രതിരോധ നടപടികൾക്കാണ് ആരോഗ്യ മന്ത്രാലയം പദ്ധതികൾ തയ്യാറാക്കുന്നത്.

സൗദി യാത്രാ വിലക്കു മേയ് 17ലേക്കു നീട്ടിയതോടെ യുഎഇയിൽ പ്രതീക്ഷയോടെ കാത്തിരുന്ന സൗദി വീസക്കാരായ മലയാളികൾ നിരാശയോടെ നാട്ടിലേക്കു മടങ്ങുവാൻ തയ്യാറെടുക്കുകയാണ്. അതിർത്തി തുറക്കാൻ ഇനിയും 2 മാസത്തിലേറെ സമയമെടുക്കും. അതുവരെ ഇവിടെ തങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരാണ് തിരികെ നാട്ടിലേക്ക് മടങ്ങുന്നതിൽ ഭൂരിഭാഗവും.

എന്നാൽ സാമ്പത്തിക ശേഷിയുള്ളവർ ബഹ്റൈൻ, ഒമാൻ, നേപ്പാൾ വഴി സൗദിയിലേക്കു പോകുവാനുള്ള കഠിന ശ്രമം നടത്തുന്നുണ്ട്. ഇന്ത്യയിൽനിന്ന് നേരിട്ടു വിമാന സർവീസ് ഇല്ലാത്തതിനാൽ യുഎഇയിലെത്തി 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി സൗദിയിലേക്കു പോകുക എന്ന ലക്ഷ്യത്തോടെ എത്തിയതായിരുന്നു ഇവർ. ഗ്രീൻ പട്ടികയിലുള്ള രാജ്യക്കാർക്കു മാത്രമേ നിലവിൽ സൗദിയിലേക്കു പോകുവാൻ സാധിക്കുകയുള്ളൂ. ബഹ്റൈൻ വഴി ട്രാവൽ ഏജൻസികളുടെ പാക്കേജിൽ പോകുന്നവർക്ക് 15 ദിവസത്തെ വീസ, ടിക്കറ്റ് താമസം, ഭക്ഷണം ഉൾപ്പെടെ 60,000–75000 രൂപ വരെ ചെലവു വഹിക്കേണ്ടി വരും എന്ന സ്ഥിതിയാണ്.

20 വർഷങ്ങൾക്ക് ശേഷം ദുബൈ എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വികസനരേഖ അവതരിപ്പിക്കുന്ന ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറത്തിറക്കിയതോടെ ആഹ്ലാദത്തിമിർപ്പിലാണ് ദുബായ്.

പരിസ്ഥിതിയെ പ്രകൃതിക്കും സമ്പത്തിനും കേടു വരുത്താതെ സംരക്ഷിച്ചുകൊണ്ടുള്ള മാസ്റ്റർ പ്ലാൻ, ആണ് പുറത്തിറക്കിയിരിക്കുന്നത്. ഭാവിയിലെ ജനസംഖ്യ വർധനവിനെയും വ്യാവസായിക വളർച്ചയെയും ഉൾക്കൊള്ളുന്ന വലിയ തരത്തിലുള്ള പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. നഗരവികസന പദ്ധതിക്കൊപ്പം എമിറേറ്റിലെ സുസ്ഥിര വികസനത്തിനും മെച്ചപ്പെടുത്തലിനും പിന്തുണ നൽകാനായി ഒരു നഗര ആസൂത്രണ നിയമവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ത്യക്കാരുൾപ്പെടെ സൗദിയിലെ ദശലക്ഷക്കണക്കിനു പ്രവാസി തൊഴിലാളികൾക്കു ഗുണകരമാകുന്ന തൊഴിൽ പരിഷ്‌കാരം ഇന്ന് ) മുതൽ പ്രാബല്യത്തിൽ . സ്പോൺസറുടെ സമ്മതമില്ലാതെ തൊഴിൽ മാറാനും രാജ്യം വിടാനും കഴിയുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. എഴുപതു വർഷമായി രാജ്യത്തു തുടരുന്ന സ്‌പോൺസർഷിപ് (കഫാല) നിയമത്തിലെ രണ്ടു പ്രധാന ഭാഗങ്ങൾ നീക്കുന്നതിലൂടെ ചരിത്രപരമായ നീക്കമാണ് സൗദി സർക്കാർ നടത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (6 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (6 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (6 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (6 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (6 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (7 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (7 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (9 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (9 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

Malayali Vartha Recommends