ഒമാനില്‍ റമദാന്‍ വ്രതം ഇന്നുമുതല്‍

മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും കേരളത്തിനുമൊപ്പം ഒമാനിലും വിശുദ്ധ റമദാന്‍ വന്നത്തെി. ഇബ്രി, മഹ്ദ തുടങ്ങിയ ഇടങ്ങളില്‍ റമദാന്‍ മാസപ്പിറവി കണ്ടതോടെയാണ് ഔഖാഫ് മതകാര്യ മന്ത്രാലയം റമദാന്‍ സ്ഥിരീകരിച്ചത്. ഒമാനില്‍ ബുധനാഴ്ച ശഅ്ബാന്‍ 29 ആയിരുന്നു. ഗോളശാസ്ത്ര ഗണിതമനുസരിച്ച് വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് നേരത്തേതന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളും ഒമാനും കേരളവും ഒന്നിച്ച് വ്രതമാരംഭിക്കുന്നതും ഈ റമദാന്റെ പ്രത്യേകതയാണ്. ഒമാനില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായാണ് സാധാരണ റമദാനും ഈദും എത്താറുള്ളത്.
ഇനിയുള്ളത് ആത്മവിശുദ്ധിയുടെയും പാപവിമലീകരണത്തിന്റെയും രാപ്പകലുകള്‍. വിശ്വാസികള്‍ക്കിത് ആത്മനിര്‍വൃതിയുടെ മാസം. അന്നപാനീയങ്ങളും സുഖേച്ഛകളും ദൈവേച്ഛക്ക് വഴിമാറുന്ന പകലുകള്‍. പ്രാര്‍ഥനകളിലും നമസ്‌കാരങ്ങളിലും ദൈവസ്മരണകളിലും മുഴുകി ജീവന്‍ വെപ്പിക്കുന്ന രാവുകള്‍. ദൈവത്തില്‍ സ്വയം സമര്‍പ്പിച്ച് പാപക്കറകള്‍ കഴുകി ആത്മാവിനെ സ്ഫടിക സമാനമാക്കാന്‍ കെല്‍പുള്ള ദിനരാത്രങ്ങള്‍. ഖുര്‍ആന്‍ പാരായണവും സ്‌തോത്രവുമായി ദൈവത്തില്‍ അലിയുന്ന പുണ്യമുഹൂര്‍ത്തങ്ങള്‍.
ഗള്‍ഫില്‍ ഇനി രാവുറങ്ങാത്ത നാളുകളാണ്. രാവറ്റം വരെ മസ്ജിദുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നിടുന്നു. പൂണ്യം പൂക്കുന്ന റമദാനെ വരവേല്‍ക്കാന്‍ ഒമാനിലെ വിശ്വാസികളും ഒരുങ്ങി. മസ്ജിദുകളില്‍ പ്രത്യേക നമസ്‌കാരത്തിന് വിശ്വാസികള്‍ ഒത്തുകൂടി.
റമദാന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് ഒമാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാന്യമായ വസ്ത്രധാരണ രീതിയും വേണമെന്നും പകല്‍സമയങ്ങളില്‍ പരസ്യമായി ഭക്ഷണം കഴിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശ്വാസികളുടെ സൗകര്യത്തിന് സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിസമയവും അധികൃതര്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.
33 വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ റമദാനാണിത്. 15 മണിക്കൂറില്‍ കൂടുതലുള്ള ഈ റമദാന്‍ ദിനങ്ങളാണ് വരുന്നത്. കടുത്ത വേനല്‍ പ്രതീക്ഷിക്കുന്ന റമദാന്‍ കൂടിയാണ്. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ട കാലാവസ്ഥ വ്യതിയാനം ഒമാന്റെ അന്തരീക്ഷം തണുപ്പിച്ചിട്ടുണ്ട്. ഈ കാലാവസ്ഥ തുടരുകയാണെങ്കില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹമാവും. കടുത്ത വേനലത്തെിയാല്‍ നിര്‍മാണ മേഖലയിലും പുറത്തും ജോലിചെയ്യുന്നവരുടെ വ്രതത്തെ ബാധിക്കും. ചൂടുകൂടിയതിനാല്‍ ആരോഗ്യസുരക്ഷക്ക് ഭക്ഷണം ക്രമീകരിക്കണമെന്ന് ആരോഗ്യ മേഖലയിലുള്ളവരും നിര്‍ദേശിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























