പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി... .

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. ആലപ്പുഴ, കായംകുളം, പത്തിയൂർ സ്വദേശി പുളിമൂട്ടിൽ തോമസ് ജോർജ്ജ് (57 വയസ്സ്) ആണ് മരിച്ചത്.
കുവൈത്തിലെ ജഹ്റ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
എഫ്.പി.എസ്. കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ജിജി തോമസ് (ജഹ്‌റ ഹോസ്പിറ്റൽ), മക്കൾ: കാവ്യ, കവിത, അമൽ. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകാംഗമായിരുന്നു. സംസ്കാരം പിന്നീട് പത്തിയൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha

























