എയര്‍ ഇന്ത്യ എക്സ്പ്രസ് അധിക ലഗേജ് കാലാവധി ഈ വര്‍ഷാവസാനം വരെ നീട്ടി
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അധിക ലഗേജ് കാലാവധി ഡിസംബര്‍ 31വരെ നീട്ടി. നേരത്തേ 20 കിലോ ഫ്രീ ലഗേജാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് അനുവദിച്ചിരുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 10ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇത് 30 കിലോ ആക്കി ഉയര്‍ത്തിയിരുന്നു.
ജൂണ്‍ 15 വരെയാണ് അധിക ലഗേജ് സൗകര്യം നല്‍കിയത്. ഇതാണ് ഇപ്പോള്‍ ഡിസംബര്‍ 31വരെ നീട്ടിയത്. കൂടാതെ, ഹാന്‍ഡ് ബാഗേജും കൊണ്ടുപോകാവുന്നതാണ്. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജും ഏഴു കിലോ ഹാന്‍ഡ് ബാഗും എയര്‍ ഇന്ത്യ എക്പ്രസ് അനുവദിച്ചിരുന്നു. ഒരു വര്‍ഷം മുമ്പാണ് ലഗേജിന്റെ തൂക്കം 20 കിലോ ആയി കുറച്ചത്.
ഇത് യാത്രക്കാര്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിരവധി പേര് അധിക ഫീ അടക്കേണ്ടിവന്നിരുന്നു. സ്വന്തം വസ്ത്രങ്ങളടക്കം വരുമ്പോള്‍തന്നെ 20 കിലോ ആവുന്നതിനാല്‍ അത്യാവശ്യ സാധനങ്ങള്‍ വീട്ടിലത്തെിക്കാന്‍ പലരും കാര്‍ഗോ സര്‍വീസിനെ ആശ്രയിക്കുകയായിരുന്നു.
പിന്നീട്, ടിക്കറ്റിനൊപ്പം മൂന്ന് റിയാല്‍ അടച്ചാല്‍ 10 കിലോ അധികം കൊണ്ടുപോവാമെന്ന ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ഈ ആനുകൂല്യം എല്ലാവര്ക്കും ലഭിച്ചിരുന്നില്ല. ആദ്യം ടിക്കറ്റെടുക്കുന്നവര്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് അഞ്ച് റിയാല്‍ ആക്കി ഉയര്‍ത്തിയിരുന്നു. നിലവില്‍ 10 കിലോ അധിക ബാഗേജിന് അഞ്ച് റിയാലാണ് അടക്കേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha