വിദേശികളുടെ വീസ നിരക്ക് വര്‍ധിപ്പിച്ച് ഒമാന്‍: പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി: ഉത്തരവ് ജൂണ്‍ ഒന്നിന് നടപ്പിലാക്കും.

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി... വിദേശികളുടെ വീസ നിരക്ക് വര്‍ധിപ്പിച്ച തൊഴില്‍ മന്ത്രാലയം ഉത്തരവ് ജൂണ്‍ ഒന്നിന് നടപ്പിലാക്കും. എട്ടു വിഭാഗങ്ങളിലാണു വീസ നിരക്ക് പുതുക്കിയിരിക്കുന്നത്. പുതിയ വീസക്കും വീസ പുതുക്കുമ്പോഴും ഇനി മുതല്‍ പുതുക്കിയ നിരക്കുകളാണ് ഈടാക്കുക.
മുതിര്‍ന്ന അല്ലെങ്കില്‍ സീനിയര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്മന്റിന് 2001 റിയാലാണ് തൊഴില്‍ മന്ത്രാലയത്തില്‍ അടയ്‌ക്കേണ്ടി വരുന്നത്. മിഡില്‍ അല്ലെങ്കില്‍ മീഡിയം ലവല്‍ തസ്തികകളില്‍ 1001 റിയാലാണ് പുതിയ നിരക്ക്. ടെക്‌നിക്കല്‍ ആന്റ് സ്‌പെഷ്യലൈസ്ഡ് തസ്തികകളില്‍ വീസയ്ക്ക് 601 റിയാല്‍ ചെലവുകള്‍ വഹിക്കേണ്ടി വരും.
ഒന്നു മുതല്‍ മൂന്നു വരെ വീട്ടു ജോലിക്കാര്‍ക്ക് 141 റിയാലും നാലോ അതിന് മുകളിലോ വീട്ടു ജോലിക്കാരുടെ വീസക്ക് 241 റിയാലുമാണ് വീസയുടെ നിരക്ക്. മൂന്നു വരെ കര്‍ഷകര്‍ക്ക് അല്ലെങ്കില്‍ ഒട്ടക ബ്രീഡര്‍ക്ക് 201 റിയാലും നാലോ അതിന് മുകളിലോ 301 റിയാലും നിരക്ക് ഈടാക്കും. എന്നാല്‍, ഈ തസ്തികകളില്‍ പെടാത്ത വിഭാഗങ്ങളില്‍ വീസ നിരക്ക് 301 റിയാലില്‍ തുടരും.
തൊഴിലാളിയുടെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനും തൊഴിലുടമ മാറുന്നതിനും അഞ്ച് റിയാല്‍ വീതം നല്‍കണം. സ്വദേശിവത്കരണത്തേടൊപ്പം വീസ നിരക്ക് വര്‍ധന കൂടി വരുന്നതോടെ പ്രവാസികള്‍ക്കു തിരിച്ചടിയാകും. പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനും നിലവിലെ ജീവനക്കാരുടെ വീസ പുതുക്കുന്നതിനും അധിക തുക ചെലവഴിക്കേണ്ടിവരും. പ്രവാസികളെ സംബന്ധിച്ച് വമ്പന്‍ തിരിച്ചടിയായിരിക്കുകയാണ് ഈ തീരുമാനം.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിച്ചതിനാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യത്ത് നിന്നുള്ള വിമാന സര്‍വിസുകള്‍ ആണ് ഒമാന്‍ നിര്‍ത്തലാക്കിയിരുന്നത്.
ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.
ഒമാന്‍ പൗരന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























