Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പ്രവാസികള്‍ ഉറ്റുനോക്കിയ സംസ്ഥാന ബജറ്റ്: ബജറ്റിനെ കുറിച്ചുള്ള പ്രവാസികളുടെ പ്രതികരണം ഇങ്ങനെ

05 JUNE 2021 09:58 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസംസംസ്ഥാന ബജറ്റ് അവതരിപ്പിക്കുകയുണ്ടായി. സംസ്ഥാനം ബജറ്റില്‍ ഏറെ പ്രതീക്ഷയോടെ കണ്ണ് നട്ട് ഇരിക്കുന്നവരാണ് പ്രവാസികള്‍. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ പ്രവാസികളുടെ പ്രതികരണം ഏറെ നിര്‍ണായകമാണ്.


അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകള്‍ അവര്‍ക്ക് ഉള്ളതിനാല്‍ ഈ കാലഘട്ടത്തില്‍ അത് വലിയൊരു വെല്ലുവിളി തന്നെയാണ് . അതുകൊണ്ടുതന്നെ കൊറോണക്കാലത്ത് സര്‍ക്കാരിന്റെ കരുതലാണ് പ്രവാസികള്‍ക്ക് വേണ്ടുന്നത്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ച ബജറ്റിനെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പ്രവാസികള്‍ക്കിടയില്‍ ഉള്ളത്.

 



നോര്‍ക്ക - റൂട്ട്‌സ് പ്രതികരിച്ചതെങ്ങനെ നോര്‍ക്കയുടെ പ്രവാസി ക്ഷേമപദ്ധതിയുടെ ഭാഗമായുള്ള പുനഃരധിവാസമടക്കം ഉള്‍ക്കൊള്ളിച്ച ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. പ്രവാസികളെ ചേര്‍ത്തുപിടിക്കുന്ന വായ്പാ പദ്ധതിയും ഉദാരസമീപനവും ആണ് ഇടതുസര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചിരിക്കുന്നതെന്ന് നിയമപ്രതിനിധി അഡ്വ.ഫെമിന്‍ പണിക്കശ്ശേരി പറഞ്ഞു.


പ്രവാസത്തില്‍ തുടരുന്ന താഴ്ന്ന വരുമാനക്കാരായവര്‍ക്ക് ഗുണമുള്ള നടപടികളൊന്നും പറഞ്ഞിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍പറയുന്നു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം 170 രൂപയുടെ വര്‍ധന നല്ലൊരു തീരുമാനമാണ്. പ്രവാസി മുതല്‍മുടക്കില്‍ വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് രൂപവത്കരിക്കുന്നത് വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ പ്രവാസികള്‍ക്ക് അവസരം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 




പ്രവാസി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച ഇടതുസര്‍ക്കാരിന് നന്ദിയുണ്ടെന്ന് ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ എം.പി. മുരളി പറഞ്ഞു . കോവിഡ് പ്രതിസന്ധി മറികടക്കാനും മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയാണ് പുതിയ ധനമന്ത്രിയും പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബജറ്റ്
പ്രഖ്യാപനത്തില്‍ പ്രവാസികള്‍ക്കായുള്ള പുനഃരധിവാസ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ കോവിഡ് ബാധിച്ച് മരിച്ച അനാഥരായ പ്രവാസി കുടുംബങ്ങള്‍ക്കുള്ള സഹായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ അറിയിച്ചു. പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വേണം, പ്രവാസികള്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യം വര്‍ധിപ്പിക്കണം. കൂടാതെ നാട്ടിലുള്ളതോ പ്രവാസികളോ ആയ കലാകാരന്മാരെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പറയുന്നു.

 




ഇന്‍കാസ് യു.എ.ഇ.കമ്മിറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്...
നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കുള്ള 1000 കോടി രൂപയുടെ വായ്പാപദ്ധതി ബജറ്റില്‍ കാണുന്നുണ്ട്. എന്നാല്‍ വായ്പയെടുത്ത് പാവപ്പെട്ട പ്രവാസികള്‍ എന്തുസംരംഭമാണ് പ്രതികൂല സാഹചര്യത്തില്‍ കേരളത്തില്‍ ആരംഭിക്കുക എന്നുകൂടി വ്യക്തമാക്കണം. കോവിഡ് ഇപ്പോഴും തീവ്രമായി നിലനില്‍ക്കുന്നു. ബജറ്റില്‍ പറയുന്ന പ്രവാസി ക്ഷേമ പദ്ധതികള്‍ കൂടി വിശദമാക്കിയാല്‍ നന്നായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദാലി പറഞ്ഞു.

യുവകലാസാഹിതി യു.എ.ഇ കമ്മിറ്റി ബഡ്ജറ്റിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്

പ്രവാസികളെ ചേര്‍ത്തുപിടിക്കുന്ന പദ്ധതികള്‍ ജനകീയതയോടെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു. മുന്‍ സര്‍ക്കാരുകളില്‍ നിന്നും ഭിന്നമായി പ്രവാസികള്‍ക്ക് കൂടുതല്‍ ജീവിതഭദ്രത ബജറ്റില്‍ നിര്‍ദ്ദേശിച്ചത് സന്തോഷമാണ്. പ്രവാസി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരില്‍ നിന്നും അലംഭാവം കാലാകാലങ്ങളായി ഉണ്ടാവാറുണ്ട്, അതില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്നും കരുതുന്നതായി പ്രതിനിധി പറഞ്ഞു.

 



കസവ്, ഷാര്‍ജ ബജറ്റിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്...
ജോലി നഷ്ടപ്പെട്ട് ജീവിക്കാന്‍ പ്രയാസമായ പ്രവാസികള്‍ക്ക് കടം കൊടുക്കണമെന്ന് ബാങ്കുകളോട് ധനമന്ത്രി നിര്‍ദ്ദേശിക്കുന്ന ബജറ്റ് മാത്രമാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. പ്രവാസികളെ നിരാശരാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ബാങ്കുകളുടെ ഉത്തരവാദിത്വമാണ് പ്രവാസി പുന:രധിവാസം എന്ന രീതിയിലായിരുന്നു ബജറ്റ് അവതരണമെന്ന് ചെയര്‍മാന്‍ എസ്.മുഹമ്മദ് ജാബിര്‍ പറഞ്ഞു.

ഇന്‍കാസ് ദുബായ് പ്രതികരിച്ചതിങ്ങനെ


കോവിഡ് മരണങ്ങള്‍ സംഭവിച്ച പ്രവാസി കുടുംബങ്ങള്‍ക്കുള്ള സഹായമില്ല, ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവര്‍ക്കുള്ള പ്രത്യേക സാമ്പത്തിക പാക്കേജും ബജറ്റിലില്ല. പ്രവാസികളോട് മുന്‍ സര്‍ക്കാരുകള്‍ പുലര്‍ത്തിയ വിവേചനം തുടരുകയാണെന്ന് പ്രതിനിധി സി.എ.ബിജു അഭിപ്രായപ്പെട്ടു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (3 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (3 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (3 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (3 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (3 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (4 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (5 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (5 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (6 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (6 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

Malayali Vartha Recommends