നിങ്ങള്‍ ജോലിക്കു വന്നതോ അതോ... പ്രവാസികളറിയാന്‍; ആവശ്യമില്ലാത്ത കമന്റിട്ടാല്‍ 10 വര്‍ഷം വരെ തടവും 20 ലക്ഷം ദിര്‍ഹം വരെയുള്ള പിഴയും

ചില സമയം നമ്മള്‍ പ്രവാസികളങ്ങനെയാണ്. എല്ലാം മറക്കും. ആവശ്യമില്ലാത്തിടത്ത് കമന്റ് പറഞ്ഞ് ഊരാക്കുടുക്കിലാകും. പ്രത്യേകിച്ചും മത സ്പര്‍ദ്ധ ഉളവാക്കുന്ന കമന്റിടുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക. പ്രവാചകനെയോ പരിശുദ്ധ ഖുറാനെയോ ഇസ്ലാമിനേയോ ആക്ഷേപിക്കുന്നവര്‍ മാത്രമല്ല, മറ്റേത് മതവികാരത്തെയും വ്രണപ്പെടുത്തിയാല്‍ ഇനി നടപടി ഉണ്ടാകും. മതവിദ്വേഷം പൂര്‍ണ്ണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഉള്‍പ്പെടും.
ഇത് ലാഘവമായി കണ്ട് കമന്റിടുന്നവര്‍ അകത്താകുമെന്ന് ഉറപ്പാണ്. മതം, ജാതി, വംശം, വര്‍ഗം, നിറം, ആശയം തുടങ്ങിയവയുടെ പേരിലുള്ള വിദ്വേഷവും വിവേചനവും ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന വിധത്തിലാണ് യുഎഇയിലെ പുതിയ നിയമ നിര്‍മ്മാണം. നിയമലംഘകര്‍ക്ക് കനത്ത പിഴയും തടവുശിക്ഷയും വ്യവസ്ഥ ചെയ്യുന്ന നിയമം പ്രസിഡന്റ് ശൈഖ് ഖലീഫയുടെ ഉത്തരവിലൂടെയാണ് പ്രാബല്യത്തില്‍ വന്നു. ആറുമാസം മുതല്‍ 10 വര്‍ഷം വരെ തടവും 50,000 മുതല്‍ 20 ലക്ഷം ദിര്‍ഹം വരെയുള്ള പിഴയുമായിരിക്കും ശിക്ഷ.
സോഷ്യല്‍ മീഡിയ വഴി പരസ്പ്പരം ചെളിവാരി എറിയുന്നതില്‍ ഏറ്റവും മുന്നിലാണ് മലയാളികള്‍ എന്നതാണ് ഈനിയമം ഏറ്റവും കുരുക്കാകുക മലയാളികള്‍ക്ക് ആകുമെന്ന് പറയാന്‍ കാരണം.
വിവിധ ജാതി, മതസ്ഥരുടെ അവകാശ സംരക്ഷണ കവചമായി നിയമം നിലകൊള്ളും. പ്രസംഗം, പ്രസിദ്ധീകരണം, ലഘുലേഖകള്‍, ഇലക്ട്രോണിക്/ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ തുടങ്ങിയവ മുഖേന വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന എന്തുതരത്തിലുള്ള പ്രവര്‍ത്തനവും ശിക്ഷാര്‍ഹമായിരിക്കും. ദൈവത്തെയും മതത്തെയും നിന്ദിക്കല്‍, ഇതര മത വിശ്വാസികളെയോ വ്യക്തികളെയോ അവിശ്വാസികളായി ചിത്രീകരിക്കല്‍ തുടങ്ങിയവയും ക്രിമിനല്‍ കുറ്റമായി കണക്കാക്കും.
ഈ നിയമം ഒന്നോര്‍ക്കുക. നമ്മള്‍ ഇവിടെ മണലാരണ്യത്തില്‍ ജോലിക്ക് വന്നതാണ്. അല്ലാതെ ആര്‍ത്തുല്ലസിക്കാനോ പ്രതികാരത്തിനോ മതം കെട്ടിപ്പെടുത്താനോ വന്നതല്ല. എന്തെങ്കിലും ഊരാക്കുടുക്കില്‍ പെട്ടു പോയാല്‍ നമ്മളെ രക്ഷിക്കാന്‍ ആരും വരില്ല. അവര്‍ക്കതിന് കഴിയില്ല. ഇത് നമ്മുടെ നാടല്ല. നമ്മളെ സഹായിക്കാന്‍ ആരുമില്ല. നമ്മുടെ ഈ ഒരൊറ്റ വരുമാനത്തെ ആശ്രയിച്ചാണ് നാട്ടിലുള്ളവര്‍ കഴിയുന്നത്. അവര്‍ക്ക് നമ്മളിലുള്ള പ്രതീക്ഷ വളരെ വലുതാണ്. അതിനാല്‍ ഒരു നിമിഷം ചിന്തിക്കുക. നമുക്ക് ഒരു അഞ്ചിന്റെ പ്രയോജനം പോലും ലഭിക്കാത്ത, വിരോധം മാത്രം ലഭിക്കുന്ന കമന്റുകള്‍ എന്തിനാ? നമ്മള്‍ വന്നത് അതിനല്ലല്ലോ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha