കുടുംബത്തെ ഓര്‍ത്ത് ക്ഷമിച്ചിരിക്കുന്നു… സ്വന്തം മകനെ വധിച്ച ഘാതകന് വധശിക്ഷയില്‍ നിന്നും ഇളവ് കിട്ടാനായി എല്ലാം ക്ഷമിച്ച് സുബിന്റെ കുടുംബം

ഏക മകനെ വധിച്ച ഘാതകന് വധശിക്ഷയില്‍ നിന്നും ഇളവ് കിട്ടാനായി എല്ലാം ക്ഷമിച്ച് സുബിന്റെ കുടുംബം. കറുകച്ചാല്‍ ചമ്പക്കര പുത്തന്‍പുരയ്ക്കല്‍, പാറപ്പള്ളില്‍സുബിന്‍ വര്‍ഗീസ് അബുദാബിയില്‍ കുത്തേറ്റു മരിച്ച കേസില്‍ അബുദാബി കോടതി വധശിക്ഷ വിധിച്ച കൊല്ലം കടയ്ക്കല്‍ റിയാനിവാസില്‍ സന്തോഷ് പ്രഭാകരനോടു ക്ഷമിക്കാന്‍ സുബിന്റെ മാതാപിതാക്കളായ ബാബുവും വര്‍ഗീസ് സാലിമ്മയും തീരുമാനിച്ചു.
അബുദാബിയിലെ ബിന്‍ഫര്‍ദാന്‍ ജനറല്‍ കോണ്‍ട്രാക്റ്റിംഗ് എസ്റ്റാബ്ലീഷ്‌മെന്റ് കമ്പനിയില്‍ ഇലക്ട്രീഷനായിരുന്നു സുബിന്‍. 2011 ജൂലൈ 21നാണു സുബിന്‍ കൊല്ലപ്പെടുന്നത്. അബുദാബിയില്‍ സുഹൃത്തുക്കളുമൊത്തു വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴാണു സുബിനു കുത്തേറ്റത്.
സുബിന്റെ മുറിയുടെ സമീപത്തുനിന്നു കരച്ചില്‍ കേട്ടു സുബിന്‍ ഓടിച്ചെന്നപ്പോള്‍ കണ്ടതു സന്തോഷ്, ബേബി എന്ന ഒരു മലയാളിയുമായി വഴക്കിടുന്നതാണ്. തടസം പിടിക്കുന്നതിനിടയില്‍ സുബിന്റെ ഇടതു നെഞ്ചിലും കണ്ണിനു മുകളിലും കുത്തേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ സുബിന്‍ മരിച്ചു.
2010 നവംബറിലാണു സുബിന്‍ അബുദാബിയില്‍ എത്തിയത്. കേരള പോലീസ് സേനയില്‍ റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന സുബിന്‍ നിയമനത്തിനു കാലതാമസം വരുമെന്നറിഞ്ഞപ്പോഴാണു ഗള്‍ഫില്‍ ജോലിക്കു പോകാന്‍ തീരുമാനിച്ചത്. കറുകച്ചാലില്‍ ഓട്ടോ െ്രെഡവറായിരുന്ന ബാബുവിനു എഴു സെന്റ് സ്ഥലവും ചെറിയ വീടും മാത്രമാണുള്ളത്. ബാബുവിനു സുബിനെക്കൂടാതെ രണ്ടുപെണ്‍മക്കള്‍ കൂടെയുണ്ട്. കുടുംബത്തിന്റെ ആശ്രയമാകുമായിരുന്ന മകന്റെ മരണം ബാബുവിനെ ഏറെ തളര്‍ത്തിയിരുന്നു.
അബുദാബി പോലീസിന്റെ പിടിയിലായ സന്തോഷ് കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാല്‍ അവിടത്തെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. സുബിന്റെ മാതാപിതാക്കള്‍ മാപ്പു നല്കിയാല്‍ സന്തോഷിനു ശിക്ഷയില്‍ ഇളവു ലഭിക്കുമെന്നു കോടതി വൃക്തമാക്കിയതിനെത്തുടര്‍ന്നു സന്തോഷിന്റെ ഭാര്യ ഷീന ബന്ധുക്കളുമായെത്തി ചമ്പക്കര സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. സക്കറിയ സ്രാമ്പിക്കല്‍, ഡോ. എന്‍. ജയരാജ് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ മാതാപിതാക്കളെ നേരില്‍ കണ്ടു സംസാരിച്ചിരുന്നു. വികാരിയച്ചന്റെയും മറ്റുള്ളവരുടെയും പ്രേരണയാണ് ഉപാധികളോടെ സന്തോഷിനു മാപ്പു നല്‍കാനുള്ള തീരുമാനത്തിനു പിന്നിലെന്നു ബാബുവും സാലിമ്മയും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha