യുഎഇയില്‍ പുതുക്കിയ ഇന്ധനവില നിലവില്‍വന്നു

ഇന്ധനവില നിയന്ത്രണം നീക്കിയതിനെ തുടര്‍ന്ന് യുഎഇയില്‍ പുതുക്കിയ വിലനിലവാരം പ്രാബല്യത്തില്‍ വന്നു. സ്‌പെഷ്യല്‍ പെട്രോള്‍ ലിറ്ററിന് 2 ദിര്‍ഹം 14 ഫില്‍സാണ് ഈടാക്കുന്നത്. സൂപ്പര്‍ ഗ്രേഡിന് 2.25 ദിര്‍ഹവും ഇ പ്ലസ് ഗ്രേഡിന് 2.07ദിര്‍ഹവുമാണ് പുതിയവില.
വില നിയന്തണം നീക്കിയതിനെ തുടര്‍ന്ന് വിലനിര്‍ണയ സമിതി പുതുക്കി നിശ്ചയിച്ച പെട്രോളിന്റെ വിലനിലവാരത്തില്‍ 23 മുതല്‍ 28.6 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഡീസലിന്റെ വില രാജ്യവ്യാപകമായി 2.05ദിര്‍ഹമായി ഏകീകരിക്കുകയും ചെയ്തു. ഊര്‍ജമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ മതാര്‍ അല്‍ന്യാദിയുടെ അധ്യക്ഷതയിലുള്ള ഇന്ധന വില നിര്‍ണയ സമിതിയാണ് പുതുക്കിയ വില നിശ്ചയിച്ചത്.
ഈമാസം 31വരെ ഇതേ വിലനിലവാരമായിരിക്കും യുഎഇയില്‍ പ്രാബല്യത്തിലുണ്ടാവുകയെന്ന് സമിതി അറിയിച്ചു.
https://www.facebook.com/Malayalivartha