എണ്ണവിലയിടിവ്; പ്രവാസികള്‍ക്ക് പ്രഹരമായി ഗള്‍ഫ് രാജ്യങ്ങളിലും ടാക്‌സ്

വരുന്നു ഇടിത്തീ പോലൊരു തീരുമാനം. ആഗോളവിപണിയില്‍ എണ്ണവില ഇടിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് യു.എ.ഇ. ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ വിവിധ നികുതികള്‍ ഈടാക്കാനൊരുങ്ങുന്നു. എണ്ണവില ഇടിവിന്റെ പശ്ചാത്തലത്തില്‍ സമ്പദ്‌വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനായി ഐഎംഎഫ് (ഇന്റര്‍നാഷണല്‍ മോണിറ്റിറി ഫണ്ട്) സമര്‍പ്പിച്ച ശിപാര്‍ശയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നികുതിയിലൂടെ വരുമാനം ഉയര്‍ത്താനാണ് ശിപാര്‍ശയിലെ പ്രധാന നിര്‍ദേശം.
വാടക ഇനത്തില്‍ അഞ്ച് ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് ഈടാക്കുക, ഹോട്ടല്‍ സര്‍വീസുകളില്‍ അഞ്ച് ശതമാനം ടാക്‌സ് ഈടാക്കുക, വിദേശ ബാങ്കുകളില്‍ നിന്നും 20 ശതമാനം കോര്‍പ്പറേറ്റ് ഇന്‍കം ടാക്‌സ് ഈടാക്കുക, വാറ്റ്, എക്‌സൈസ് നികുതികള്‍ റെവന്യൂ ഉയര്‍ത്തുക തുടങ്ങി ഇടന്‍ നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി ഐഎംഎഫ് മുന്നോട്ടുവെച്ചിരിക്കുന്ന ശിപാര്‍ശകള്‍ യുഎഇ പ്രവാസി ജീവിതത്തെ താളം തെറ്റിച്ചേക്കും. ഇതിന് പുറമേ ഓട്ടോ മൊബൈല്‍സിന്റെ വില്‍പ്പനയില്‍ ഉള്‍പ്പടെ വാല്യു ആഡഡ് ടാക്‌സ് അഥവാ വാറ്റ് ഏര്‍പ്പെടുത്താനും കാറുകള്‍ക്ക് 15 ശതമാനം ടാക്‌സും അഞ്ച് ശതമാനം വാറ്റും ഏര്‍പ്പെടുത്താനും നീക്കമുണ്ട്. ഗള്‍ഫിനെ ബാധിക്കുന്ന ഏതു തീരുമാനവും കേരളത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇതിനെ ആശങ്കയോടെയാണ് കേരളവും നോക്കികാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha