അപകടത്തില്‍ പരുക്കേറ്റ ഇന്ത്യക്കാരന് ഒരു കോടിരൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി

എണ്ണ ഉത്പാദന മേഖലയിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഇന്ത്യക്കാരന് ഒരു കോടിരൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി. ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പരുക്കേറ്റ സിജോ ജോസ് ഫയല്‍ചെയ്ത നഷ്ടപരിഹാര കേസിലാണ് അബുദാബി സിവില്‍ കോടതി ഒരു കോടി പത്തുലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ചത്. പെട്രോള്‍ ഉത്പാദന റിഗ്ഗിലായിരുന്നു അപകടം. തലയ്ക്കും കൈക്കും ഗുരുതരമായി പരുക്കേറ്റ സിജോ ജോസിനെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കി അപകടാവസ്ഥയില്‍ നിന്നും രക്ഷപ്പെടുത്തി.
പരുക്കിന്റെ ഗുരുതരാവസ്ഥയും ഭാവിയും പരിഗണിച്ചാണ് അബുദാബി പ്രാഥമിക കോടതി ഇത്രയും തുക നഷ്ട പരിഹാരം അനുവദിച്ചത്. അപ്പീല്‍ കോടതിയും പ്രാഥമിക കോടതിയുടെ വിധി പിന്നീട് ശരിവയ്ക്കുകയായിരുന്നു. അഡ്വ. സാബു വിതുരയാണ് ഹര്‍ജിക്കാരന് നിയമ സഹായങ്ങള്‍ നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha