ഖത്തറില്‍ മലയാളി യുവാവ് പൊളളലേറ്റ് മരിച്ചു

ഖത്തറില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. അബൂഹമൂറിലെ ദാറുസ്സലാം മാളിനടുത്തുള്ള അറബ് വീടിനോടു ചേര്‍ന്നുള്ള സ്‌റ്റോറിലാണ് മലയാളി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം, പുതുപൊന്നാനി, മുനമ്പം ബീവി ജാറത്തിനടുത്ത് പുതുപ്പറമ്പില്‍ ഹൈദരലി (40) യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെിയത്. ഇതേ വീട്ടില്‍ പാചകക്കാരനായിരുന്ന ഇയാള്‍. പെട്രോളൊഴിച്ച് സ്വയം തീക്കൊളുത്തിയതായി സംശയിക്കുന്നു.
ഹമദ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ കാലത്ത് സുബ്ഹി നമസ്‌കാരത്തിനായി തൊട്ടടുത്ത പള്ളിയിലത്തെിയതായി പരിസരവാസികള്‍ പറഞ്ഞു. നാട്ടിലോ ഇവിടെയോ യാതൊരു ബാധ്യതയോ മറ്റു പ്രശ്‌നങ്ങളോ ഇല്ലാത്ത വ്യക്തിയാണെന്നും മാനസിക രോഗത്തിന് ഗുളിക കഴിച്ചിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി. പരേതനായ മൊയ്തുവിന്റെയും പള്ളിക്കുട്ടിയുടേയും മകനാണ്. ഭാര്യ: നൗഫിയ. മകള്‍: നസീഹത്ത്. സഹോദരങ്ങളായ മുഹമ്മദലിയും ഫാറൂഖും ഖത്തറില്‍ തന്നെ സ്വദേശി വീടുകളില്‍ ജോലി നോക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha