അശ്ലീല വെബ്‌സൈറ്റ് സന്ദര്‍ശിച്ച മലയാളി യുവാവ് സൗദിയില്‍ അറസ്റ്റില്‍; പിടിയിലായത് കണ്ണൂര്‍ സ്വദേശിയായ കഫ്തീരിയ ജീവനക്കാരന്‍

വാദിച്ചു ജയിക്കാനും നിയമം പറയാനും ഇന്ത്യയല്ല സൗദി. നോക്കിയിരുന്നില്ലെങ്കില്‍ പണി ഉറപ്പ്. അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് നിരോധനമുള്ള രാജ്യമായ സൗദി അറേബ്യയില്‍ അശ്ലീല വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ച മലയാളി യുവാവ് അറസ്റ്റിലായി. സൗദി സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ദമ്മാം ജുനൂബിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. താമസ സ്ഥലത്ത് സ്ഥാപിച്ച ഇന്റര്‍നെറ്റ് കണക്ഷന്‍ വഴി രാജ്യത്ത് നിരോധിച്ച അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് പതിവാക്കിയെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇയാളെ ഹാജരാക്കാന്‍ പൊലീസ് സ്‌പോണ്‍സറോട് ആവശ്യപ്പെടുകയായിരുന്നു.
അശ്ലീല വെബ് സൈറ്റുകള്‍ പ്രത്യേക സോഫ്ട്‌വെയറുകള്‍ ഉപയോഗിച്ച് അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്തതായും കണ്ടെത്തി. സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തില്‍ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്തതായും കണ്ടെത്തി.
എന്നാല്‍ താന്‍ നിരപരാധിയാണെന്നും തന്റെ പേരില്‍ എടുത്ത ഇന്റര്‍നെറ്റ് കണക്ഷന്‍ റൂമിലുള്ള മറ്റ് നാലു പേരും ഉപയോഗിക്കുന്നുണ്ടെന്ന് കഫ്തീരിയ ജീവനക്കാരനായ യുവാവ് പറയുന്നു. കൂടെ താമസിക്കുന്നവരാകാം അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചതെന്നും ഇയാള്‍ വ്യക്തമാക്കി. കണ്ണൂര്‍ സ്വദേശിയായ യുവാവ് ഒരു വര്‍ഷം മുമ്പാണ് സൗദിയില്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha