ഖത്തറില്‍ ചൂട് കൂടുന്നു; മുന്‍കരുതലെടുക്കണമെന്നു കാലാവസ്ഥാ കേന്ദ്രം

ചുട്ടുപൊള്ളി ഖത്തര്‍. ഖത്തറില്‍ വരുംദിവസങ്ങളില്‍ ചൂട് കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്റെ മുന്നറിയിപ്പ്. താപനില 50 ഡിഗ്രിവരെ എത്താന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി
വരുംദിവസങ്ങളില്‍ 50 ഡിഗ്രിവരെ താപനില ഉയര്‍ന്നേക്കാമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അല്‍വക്‌റ, മിസൈദ് മേഖലകളിലായിരിക്കും ചൂടിന്റെ കാഠിന്യം വര്‍ധിക്കുക. തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയാണു കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുക.
ഉച്ച വിശ്രമം ഉണ്ടെങ്കിലും ഇത്തരം തൊഴിലാളികള്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതിനോടൊപ്പം സലാഡുകളും, പഴവര്‍ഗങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കമെന്നാണ് അറിയിപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha