മകന്റെ വിവാഹത്തോടൊപ്പം വിവിധ മതസ്തരായ 10 യുവതികള്‍ക്ക് മാംഗല്യം : ഖത്തര്‍ മലയാളി മാതൃകയായി

മകന്റെ വിവാഹത്തോടനുബന്ധിച്ച് വ്യത്യസ്ത കുടുംബങ്ങളിലെ 10 യുവതീ യുവാക്കള്‍ക്ക് മാംഗല്യമൊരുക്കി പ്രവാസി മലയാളി മാതൃകയായി. ഖത്തറിലെ ബിസിനസുകാരനായ പിലാത്തോടന്‍ അസ് ഹറലിറൈഹാന മേച്ചേരി ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫവാസും തൃപ്പനച്ചി അബ്ദുറ്റഊഫ് സുമയ്യ ദമ്പതികളുടെ മകള്‍ ബുഷ്‌റ എന്നിവരുടെ വിവാഹ വേദിയിലാണ് വിവിധ മതസ്തരായ പത്ത് യുവതീ യുവാക്കള്‍ക്ക് മാംഗല്യമൊരുക്കി മാതൃകയായത്.
ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായ അസ്ഹറലി ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമാണ്. മേലാറ്റൂര്‍ സ്വദേശി രാജേഷ്, മണിമോളി സ്വദേശിനി രാജി, പൂക്കോട്ടും പാടം ചെട്ടിപ്പാടം സ്വദേശി സുരേഷ്ബാബു, എരുമമു കുറുക്കുളം റുഗ്മിണി, എല്ലമല സ്വദേശി അബ്ദുറഷീദ്, തൃശൂര്‍ അണ്ഡത്തോട് കിഴക്കെ ചെറായി സ്വദേശി അബൂബക്കര്‍, സിദ്ദീഖ് എടക്കര, ബാര്‍ബര്‍ മുക്ക് നസീമ, നീലഗിരി എല്ലാമല അഹ്മദ് അസ്ലം, ഗൂഡല്ലൂര്‍ പെരിയശോല മുഹ്‌സിന എന്നിവരാണ് ചടങ്ങില്‍ വിവാഹിതരായത്.
ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, മോഹനശര്‍മ്മ എന്നിവര്‍ മംഗളകര്‍മ്മത്തിന് നേതൃത്വം നല്‍കി. ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍് സി.ഡി സെബാസ്റ്റ്യന്‍, അബ്ദുല്‍ കരീം ബാക്കവി, ഫാദര്‍ സജു വര്‍ഗ്ഗീസ്, പി.കെ ബാസ്‌കരന്‍, അബ്ദുല്‍ സലാം അഹ്മദ്, എം.ആര്‍ ജയചന്ദ്രന്‍, വി.വി പ്രകാശ് അബൂബക്കര്‍ മാസ്റ്റര്‍, ഇസ്മായില്‍ മൂത്തേടം, യു. മൂസ, കെ.ജെ അബ്രഹാം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha