മരിച്ച മകളുടെ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടു; ബഹ്‌റിനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിവാദത്തില്‍

ആളുമരിച്ചാലും ആക്രാന്തം തീരാതെ ബഹ്‌റിനിലെ ഇന്ത്യന്‍ സ്‌കൂള്‍. മകള്‍ മരിച്ചതിന്റെ വേദനയില്‍ കഴിയുന്ന മലയാളി മാതാപിതാക്കളോട് മകളുടെ സ്‌കൂള്‍ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ട് വിദേശ ഇന്ത്യന്‍സ്‌കൂള്‍ വിവാദത്തില്‍. ജനുവരിയില്‍ മരിച്ച മകളുടെ ഏപ്രില്‍ മാസത്തില്‍ തുടങ്ങിയ സ്‌കൂള്‍ ഫീസ് ഒടുക്കാന്‍ മാതാപിതാക്കളെ സ്‌കൂള്‍മാനേജ്‌മെന്റ് വിളിച്ചു പറയുകയായിരുന്നു.
ജനുവരിയില്‍ ചിക്കന്‍പോക്‌സ് പിടിപെട്ടു എട്ടുവയസ്സുകാരി അബിയാ ശ്രേയാ ജോഫി മരിച്ച വിഷമത്തില്‍ കഴിയുന്ന മാതാപിതാക്കളെ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റിന്‍ അധികൃതര്‍ വിളിച്ച് ഫീസ് അടയ്ക്കാന്‍ പറഞ്ഞത്. മകളുടെ വിയോഗത്തില്‍ ദു:ഖിതരായ മാതാപിതാക്കളുടെ മാനസീകാവസ്ഥ പോലും പരിഗണിച്ചില്ല എന്ന ആരോപണമാണ് ഇപ്പോള്‍ സ്‌കൂളിനെതിരേ ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞയാഴ്ച മാതാവ് ഷൈനി ഫിലിപ്പിനാണ് ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റിനില്‍ നിന്നും വിളി വന്നത്. ഇരട്ടി ദു:ഖം സമ്മാനിക്കുന്നതായി സ്‌കൂള്‍ നടപടി. എന്നാല്‍ മകള്‍ ശ്രേയാ ജോഫി മരിച്ചെന്നും ഏപ്രില്‍ മുതല്‍ ആരംഭിച്ച പുതിയ ടേമിന് എന്റോള്‍ ചെയ്തിട്ടില്ലെന്നും അറിയിച്ചു. പിന്നീട് പിതാവിനെയും സ്‌കൂള്‍ അധികൃതര്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു. ജനുവരിയില്‍ ചിക്കന്‍പോക്‌സിനെ തുടര്‍ന്നാണ് അബിയ മരിച്ചത്. മകളുടെ പേര് റോളില്‍ നിന്നും മാറ്റിക്കൊള്ളാന്‍ മാതാവ് പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha