Widgets Magazine
04
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനത്തില്‍ യാത്ര ചെയ്തപ്പോള്‍ ഫോണ്‍ ഓഫാക്കിയില്ല; മൊബൈലില്‍ പുക കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി

24 AUGUST 2015 11:11 AM IST
മലയാളി വാര്‍ത്ത.

വിമാനയാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി വയ്ക്കണമെന്ന് എപ്പോഴും അനൗണ്‍സ് ചെയ്യാറുണ്ട്. എന്നാല്‍ അതെന്തിനെന്ന മട്ടില്‍ ചിലരെങ്കിലും അത് മൈന്‍ഡ് ചെയ്യാറില്ല. എന്നാല്‍ ഫോണ്‍ ഓഫ് ചെയ്യാത്ത ആള്‍ കഴിഞ്ഞ ദിവസം ശരിക്കും അനുഭവിച്ചു.
ഒരു ഫോണ്‍ ഓഫ് ചെയ്യാത്തത് കാരണം കൊറിയയില്‍ നിന്നും ലണ്ടനിലേക്കു വന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനം സൈബീരിയയില്‍ അടിയന്തിരമായി ഇറക്കി. 
സിയോളില്‍ നിന്നും ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് 200 യാത്രക്കാരെയും വഹിച്ച് കൊണ്ടു പറന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിങ് 787800 ഡ്രീംലൈനര്‍ വിമാനമായ ഫ്‌ലൈറ്റ് ബിഎ18 ആണ് ഇടയ്ക്ക് വച്ച് ഇറക്കിയത്. ഒരു യാത്രക്കാരന്റെ അമിതമായി ചൂടായ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ അപകടസൈറന്‍ മുഴങ്ങുകയും വിമാനം നിലത്തിറക്കുകയുമായിരുന്നു.റഷ്യയിലെ ഇര്‍കുട്‌സ്‌കിലാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്.
സിയോളിലെ ഇന്‍ജിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നായിരുന്നു വിമാനം പറന്ന് പൊങ്ങിയത്. നിലത്തിറക്കി വിമാനം അടിയന്തിര നടപടികള്‍ അനുവര്‍ത്തിച്ച ശേഷം രണ്ടരമണിക്കൂര്‍ വൈകി യാത്ര തുടരുകയും ചെയ്തു. റഷ്യയുടെ മംഗോളിയന്‍ അതിര്‍ത്തിയില്‍ നിന്നും വടക്ക് മാറിയുള്ള ഭാഗത്താണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയതെന്ന് ബ്രിട്ടീഷ് എയര്‍വേസിന്റെ വക്താവ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ആര്‍ക്കും പരുക്കുകളൊന്നും പറ്റിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
തുടര്‍ന്ന് ആ യാത്രക്കാരനെ ചോദ്യം ചെയ്തു. എല്ലാവരും അയാളെ കുറ്റപ്പെടുത്തുകയും ചെയ്തു. പരിചയസമ്പന്നരായ പൈലറ്റുമാരായതു കൊണ്ടാണ് അപകടം പറ്റാതെ വിമാനം നിലത്തിറക്കാന്‍ കഴിഞ്ഞതെന്ന് ബ്രട്ടീഷ് എയര്‍വേസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്റ്റാറ്റസോ, പണമോ, പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്; ഇന്നോട് കൂടി ലഹരി കച്ചവടം നിര്‍ത്തുന്നതാണ് നല്ലതെന്ന് ചെന്നിത്തല  (2 minutes ago)

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ മരച്ച 21 പേരില്‍ 18 പേരും വിദേശികള്‍ : അന്വേഷണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്  (10 minutes ago)

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം; ധവളപത്രം നാളെ നിയമസഭയില്‍  (19 minutes ago)

പാച്ചല്ലൂര്‍ സുകുമാരന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു  (26 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയം; ഓപ്പറേഷന്‍ തൂഫാനില്‍ സാമ്പത്തിക സ്രോതസ്സും പരിശോധനയില്‍  (31 minutes ago)

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്  (36 minutes ago)

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍  (46 minutes ago)

അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ  (1 hour ago)

റെയില്‍വേ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (4 hours ago)

ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം ഓണ്‍ ആയി ; വണ്ടിയുമായി നാലുവയസുകാരി കിണറ്റില്‍ വീണു  (4 hours ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം  (4 hours ago)

യുവാവിനെ കളമശേരി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ  (6 hours ago)

കഞ്ചാവ് കൃഷി ചെയ്ത ഐ.ടി. ഉദ്യോഗസ്ഥന്‍ പിടിയിലായി  (7 hours ago)

അദൃശ്യ ഭിന്നശേഷി രോഗബാധിതർക്ക് കരുതലായി 'എം.എസ് ഹാർമണി' കൂട്ടായ്മ ആരംഭിച്ചു  (7 hours ago)

Malayali Vartha Recommends