കുവൈത്തിലെ സുബിയയില്‍ ബോട്ടു മുങ്ങി മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു
കുവൈത്തിലെ സുബിയയില്‍ ബോട്ട് മുങ്ങി മലയാളിയടക്കം രണ്ടു പേര് മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ മന്ദംകാവ് പുതുക്കോട്ട് കണ്ടി താഴെ സലീം (38), സ്പോസറായ കുവൈത്ത് പൗരനുമാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊല്ലം പയ്യാമ്പലം സ്വദേശി റിയാസും ബംഗ്ലാദേശ് പൗരനും അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച്ച ഉച്ചക്ക് 12.30നാണ് നാലുപേര്‍ സഞ്ചരിച്ച ബോട്ട് സുബിയ പാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ട് മറിഞ്ഞത്.
സലീമും സ്പോണ്‍സറും ബോട്ടിനടിയില്പ്പെട്ടതുകാരണം മുങ്ങിപ്പോവുകയായിരുന്നു. റിയാസും ബംഗ്ലാദേശ് സ്വദേശിയും മറിഞ്ഞ ബോട്ടിന് പുറത്ത് കയറിയാണ് രക്ഷപ്പെട്ടത്. പുറം കടലിലെത്തിയ ഇവരെ വൈകിട്ട് നാലു മണിക്ക് ഹെലികോപ്റ്ററിലാണ് രക്ഷപ്പെടുത്തിയത്. മരിച്ച സലീം അഞ്ചു മാസം മുമ്പാണ് കുവൈത്തിലെത്തിയത്. മന്ദംകാവ് പുതുക്കോട്ട് കണ്ടി താഴെ ഇമ്പിച്ചി അലിയാണ് പിതാവ്. മാതാവ് ആയിഷ. ബുഷ്റയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha