യുഎഇയില്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം
യുഎഇയില്‍ ഫേസ് ബുക്ക്,വാട്സ് ആപ്, ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍മീഡിയ വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചില സ്ഥാപനങ്ങളാണ് നിയന്ത്രണം എര്‍പ്പെടുത്തിയത്. സോഷ്യല്‍മീഡിയയുടെ അമിതോപയോഗം ജോലിയെ ബാധിച്ചതിനാലാണ് ചില മുന്‍നിര കമ്പനികള്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മിക്ക ജോലിക്കാരും ഓഫീസ് ജോലിക്കിടയിലാണ് ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്. ജോലിസമയത്തെ ചാറ്റിങ്ങും സ്റ്റാറ്റസ് അപ്ഡേഷനും മിക്ക കമ്പനികളുടെയും പ്രവര്‍ത്തനം അവതാളത്തിലാക്കുന്നുണ്ട്. അതേസമയം, ചില കമ്പനികള്‍ ഓഫീസ് സമയത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗവും വിലക്കിയിട്ടുണ്ട്.
സമയത്തിനു പ്രൊജക്ടുകളും ജോലികളും തീര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ചില കമ്പനികള്‍ ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ സോഷ്യല്‍മീഡിയ ബ്ലോക്ക് ചെയ്തത്. പ്രത്യേക സോഫ്റ്റ്വയറുകളുടെ സഹായത്തോടെയാണ് സോഷ്യല്‍മീഡിയ സൈറ്റുകള്‍ നിയന്ത്രിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha