ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക്... ചില സ്ഥാപനങ്ങള്‍ വിറ്റും പിഴ അടക്കാന്‍ അറ്റ്‌ലസ് രംഗത്ത്; രണ്ട് മാസമായി ജയിലില്‍ കഴിയുന്ന രാമേട്ടനെ രക്ഷിക്കാന്‍ തീവ്രശ്രമം

രണ്ട് മാസമായി ജയിലില്‍ കഴിയുന്ന അറ്റലസ് ഗ്രൂപ്പ് ഉടമ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാന്‍ തീവ്ര ശ്രമം. ഇദ്ദേഹത്തിന്റെ മകളും ജയിലിലാണ്. യുഎഇയിലെ ബാങ്കുകളില്‍ കോടികള്‍ വായ്പ്പാ കുടിശ്ശിക വരുത്തിയതിന്റെ പേരിലാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. പണം കെട്ടിവെക്കുകയല്ലാതെ മറ്റു വഴികള്‍ ഇല്ലെന്നിരിക്കേ പുറത്തിറങ്ങാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ വേണ്ടി തന്റെ സ്ഥാപനങ്ങലില്‍ ചിലത് വില്‍ക്കാനാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ പദ്ധതി. യുഎഇയിലെ വമ്പന്‍ നിക്ഷേപക സ്ഥാപനവുമായി അറ്റ്‌ലസ് ഗ്രൂപ്പ് കരാറില്‍ എത്തിയെന്നും വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പാ തിരിച്ചടവ് കാര്യത്തില്‍ ഈ നീക്കം ഗുണകരമായേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സാമ്പത്തിക പ്രതിസന്ധി കേസില്‍ ഒക്ടോബര്‍ 29 ന് രാമചന്ദ്രന്‍ നായരെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചില്ല. എന്നാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം എന്ന അപേക്ഷ കോടതി അംഗീകരിച്ചതായും ഇതിനിടയില്‍ അറ്റ്‌ലസ് ജൂവലറിയുടെ യുഎഇ ശാഖകള്‍ ഒമാന്‍ ആശുപത്രി എന്നിവയുടെ കാര്യത്തില്‍ നിക്ഷേപക സ്ഥാപനമായ മാസ് ഗ്രൂപ്പുമായി അറ്റ്‌ലസ് ഗ്രൂപ്പ് കരാറിലെത്തിയെന്നാണ് കേള്‍ക്കുന്നത്.
എന്നാല്‍ എത്ര കാലത്തിനുള്ളില്‍ രാമചന്ദ്രന്‍ നായര്‍ പുറത്തിറങ്ങും എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ അറസ്റ്റ് ചെയ്തിട്ട് രണ്ട് മാസം കഴിഞ്ഞിരിക്കുന്നു. കേസ് നവംബര്‍ 12 ന് വീണ്ടും പരിഗണിക്കുന്നുണ്ട്. അന്ന് മുന്ന് സാമ്പത്തിക കാര്യങ്ങളില്‍ ധാരണയിലെത്തിയാല്‍ ജാമ്യം കിട്ടിയേക്കും.
പ്രതിസന്ധിയിലായിരിക്കുന്ന അറ്റ്‌ലസ് ജൂവലറിയുടെ യുഎഇ ശാഖകള്‍ക്ക് മാസ് ഗ്രൂപ്പ് ഇടപെടല്‍ തുണയായേക്കും. ഒമാനില്‍ നല്ലരീതിയില്‍ നടക്കുന്ന ആശുപത്രിയും പ്രതിസന്ധി സമയത്ത് അനേകര്‍ കണ്ണുവച്ചിരുന്നു. എന്നാല്‍ അത് വിട്ടുനല്‍കാന്‍ ഗ്രൂപ്പ് തയ്യാറായിരുന്നില്ല. ഇപ്പോള്‍ ആശുപത്രിയുടെ കാര്യത്തിലും മാസ് ഗ്രൂപ്പുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.
ബിസിനസ് തിരിച്ചുപിടിക്കാനായാല്‍ ബാങ്കുകളിലെ വായ്പാ കുടിശ്ശിക തവണകളായി അടയ്ക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് ബാങ്ക് അധികൃതരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ബാങ്കുമായുള്ള പ്രശ്‌നത്തില്‍ മാസ് ഗ്രൂപ്പ് ഇടപെട്ടേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പണം അടച്ച് രാമചന്ദ്രന്‍ നായരെ പുറത്തിറക്കുമെന്നാണ് അഭ്യുദയകാംക്ഷികളുടെ പ്രതീക്ഷ. ഇതെല്ലാം നവംബര്‍ 12 ന് മുമ്പായി നടക്കേണ്ടതുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha