\'ഹാപ്പിനസ് ഇന്‍ ദി വര്‍ക്ക്പ്‌ളേസ് അവാര്‍ഡ്\' യു എ ഇ എക്‌സ്‌ചേഞ്ചിന്

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ബിസിനസിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഏര്‍പെടുത്തിയ \'ഹാപ്പിനസ് ഇന്‍ ദി വര്‍ക്ക്‌പ്ലേസ് അവാര്‍ഡ്\' യു എ ഇ എക്‌സ്‌ചേഞ്ചിനു ലഭിച്ചു. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ റെമിറ്റന്‍സ് ബ്രാന്റ് ആണ് യു എ ഇ എക്‌സ്‌ചേഞ്ച്.
ദുബൈ അര്‍മാനി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദുബൈ ചേംബര്‍ വൈസ് ചെയര്‍മാന്‍ ഹിഷാം അലി ഷിറാവിയില്‍നിന്നു യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ സുധീര്‍ കുമാര്‍ ഷെട്ടി, യു എ ഇ എക്‌സ്‌ചേഞ്ച് യു എ ഇ കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. പ്രവര്‍ത്തനത്തിന്റെ 35-ാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍തന്നെ ഈ അവാര്‍ഡ് ലഭിച്ചത് ഏറ്റവും മൂല്യവത്തായ കാര്യമാണെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha