സൗദിയില്‍ വന്‍ നാശനഷ്ടം വിതച്ച കനത്ത മഴയില്‍ നിരവധി മരണങ്ങള്‍; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സൗദിയില്‍ പേമാരി, നിരവധി മരണങ്ങള്‍. ജിദ്ദ ഉള്‍പ്പെടെ സൗദിയുടെ പലഭാഗത്തും പെയ്യുന്ന കോരിച്ചൊരിയുന്ന മഴ കനത്ത നാശനഷ്ടമാണ് വിതച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 22 സെന്റി മീറ്റര്‍ മഴയാണ് പെയ്തത്. വ്യാപക നാശം വിതച്ച മഴയില്‍ ജിദ്ദയിലെ പല താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. ഇതുവരെ എട്ട് മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ജിദ്ദയിലും മദീനയിലും മൂന്നും യാമ്പുവില്‍ രണ്ടു പേരുടേയും മരണമാണ് സ്ഥിരീകരിച്ചത്. ഹാഇലില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ കുട്ടിയെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു.
സൗദിയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒരാഴ്ച മുമ്പ് തന്നെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ്, ട്രാഫിക്, പൊലീസ്, മുനിസിപ്പാലിറ്റി, ആരോഗ്യം, ദുരന്ത നിവാരണ കേന്ദ്രം തുടങ്ങിയവക്ക് ശക്തമായ പ്രതിരോധ സംവിധാനങ്ങളും മുന്‍കരുതലുകളും കൈക്കൊണ്ടിരുന്നു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് മുന്‍കൂട്ടി അവധി നല്‍കി.
കനത്ത മഴയില്‍ നിരവധി വാഹനാപകടങ്ങളാണ് സംഭവിക്കുന്നത്. പലയിടങ്ങളിലും ട്രാഫിക് സിഗ്‌നലുകള്‍ മുടങ്ങിക്കിടക്കുകയാണ്. നിരവധി വാഹനഹ്ങള്‍ തകരാറിലാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. െ്രെഡനേജ് സംവിധാനം മുടങ്ങിയതിനാല്‍ അടിപ്പാതകളില്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വ്യാപാര മേഖലയിലും കനത്ത മാന്ദ്യമാണ് അനുഭവപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ പ്രതികൂലമായതിനാല്‍ എട്ട് പ്രാദേശിക വിമാനങ്ങള്‍ റദ്ദാക്കി. ഒരു അന്താരാഷ്ട്ര വിമാനം മദീനയിലേക്കു തിരിച്ചുവിട്ടു.
വീടുകളില്‍ തന്നെ കഴിയാനും അത്യാവശ്യത്തിന് പുറത്തുപോകേണ്ടിവരുന്നവര്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിവില്‍ ഡിഫന്‍സിന്റെ എസ്.എം.എസ് സന്ദേശവും ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha