കൈയ്യെഴുത്തു പാസ്‌പോര്‍ട്ടുമായി ഇനി യാത്ര നടക്കില്ല

രാജ്യത്ത് 2001നു മുമ്പു നല്‍കിയതും യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയാത്തതുമായ പാസ്‌പോര്‍ട്ടുകള്‍ 24നു ശേഷം ഉപയോഗിക്കാനാകില്ല. കൈയെഴുത്തുള്ളതും അസല്‍ ഫോട്ടോ (ഹാര്‍ഡ് കോപ്പി) പതിച്ചതുമായ പാസ്‌പോര്‍ട്ടുകള്‍ വിദേശരാജ്യങ്ങളിലെ ആധുനികപരിശോധനകള്‍ക്കു വിധേയമാക്കാന്‍ കഴിയാത്തതിനാലാണിത്.
ഇത്തരം പാസ്‌പോര്‍ട്ടുകള്‍ നിര്‍ത്തലാക്കണമെന്നു രാജ്യാന്തര സിവില്‍ വ്യോമയാനസംഘടന ഇന്ത്യയോടു നേരത്തേ ആവശ്യപ്പെട്ടിരുന്നു. 1999ല്‍ 20 വര്‍ഷക്കാലാവധിയോടെ നല്‍കപ്പെട്ട മുഴുവന്‍ പാസ്‌പോര്‍ട്ടും യന്ത്രസഹായത്തോടെ വായിക്കാന്‍ കഴിയാത്ത വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ തിരിച്ചേല്‍പിച്ച് പുതുക്കാനുള്ള അവസാന അവസരം കഴിഞ്ഞവര്‍ഷം നവംബര്‍വരെയായിരുന്നു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നതോടെ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം ഒരുവര്‍ഷം നീട്ടിനല്‍കുകയായിരുന്നു. അതുകൊണ്ടുതന്നെ 24നുശേഷം ഇത്തരം പാസ്‌പോര്‍ട്ടുകളുമായി വിമാനത്താവളത്തിലെത്തുന്നവര്‍ക്കു യാത്ര നിഷേധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് വ്യക്തമാക്കി. രാജ്യാന്തരതലത്തിലും ഇവയ്ക്കു നിയമസാധുതയുണ്ടാകില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha