ദുബൈയില്‍ ഡ്രൈവിങ് തിയറി പരീക്ഷ ഇനി മലയാളത്തിലും

വാഹനമോടിക്കല്‍ ലൈസന്‍സിനുള്ള തിയറി പരീക്ഷ ഇനി ദുബൈയില്‍ മലയാളത്തിലും. ഇതുവരെ ഇംഗ്ലീഷ്, അറബിക് ഉള്‍പ്പെടെ നാല് ഭാഷകളിലായിരുന്നു ചോദ്യങ്ങള്‍.അതിന് പകരമായാണ് മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ക്കൂടി ചോദ്യങ്ങളുണ്ടാക്കിക്കൊണ്ട് ആര്‍.ടി.എ. തീരുമാനമെടുത്തത്. കമ്പ്യൂട്ടറില്‍ ഓണ്‍ലൈനില്‍ ഉത്തരം രേഖപ്പെടുത്തുന്നതാണ് പരീക്ഷയുടെ രീതി. ചോദ്യവും സാധ്യതാ ഉത്തരവും ഇനി മലയാളത്തിലും സ്‌ക്രീനില്‍ തെളിയും.
ഡ്രൈവിങ്, ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വ്യക്തമായും മനസ്സിലാക്കാനും അതുവഴി റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha