ദുബായില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ മൃതദേഹം സ്വിമ്മിങ് പൂളില്‍

മലയാളി കായികാധ്യാപകനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അരുണ്‍ ശേഖറിനെയാണ് സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തിരുവനന്തപുരം വിളപ്പില്‍ശാല രാഗത്തില്‍ രാജശേഖരന്‍ നായരുടെ മകനാണ് മരിച്ച അരുണ്‍.
ദുബായ് ഓക്‌സ്ഫഡ് സ്‌കൂളിലെ കായികാധ്യാപകനായ അരുണിന്റെ മൃതദേഹം സഹ അദ്ധ്യാപകന്റെ താമസസ്ഥലത്തെ സ്വിമ്മിങ്പൂളിലാണ് കണ്ടെത്തിയത്.അരുണ്‍ മൂന്നു മാസം മുന്‍പാണ് ഇവിടെ ജോലിക്കു ചേര്‍ന്നത്. തിങ്കളാഴ്ച്ച വൈകിട്ട് സഹപ്രവര്‍ത്തകര്‍ക്കും മറ്റൊരു സുഹൃത്തുക്കള്‍ക്കുമൊപ്പം കുളിക്കാനായി ഇവിടെ എത്തിയാതായിരുന്നു അരുണ്‍.
സംഭവത്തില്‍ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. മരണ കാരണമോ മറ്റ് വിശദാംശങ്ങലോ പുറത്ത് വന്നിട്ടില്ല. ലക്ഷ്മിയാണ് അരുണിന്റെ ഭാര്യ. ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha