ദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം....

ദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ആഴൂര്‍ കൊളിച്ചിറ പുത്തന്‍ബംഗ്ലാവില്‍ നിഖില്‍ (27) ആണ് മരിച്ചത്. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു നിഖില്‍.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കര്‍ മറിയുകയായിരുന്നു. പഞ്ചാബ് സ്വദേശിയായിരുന്നു ഡ്രൈവര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തും.
അതേസമയം മറ്റൊരു സംഭവത്തില്‍ നാലുവര്‍ഷമായി നാട്ടില്‍ പോകാതിരുന്ന മലയാളി റിയാദിലെ താമസസ്ഥലത്ത് ജീവനൊടുക്കി. ബത്ഹയിലെ റസ്റ്റോറന്റില്‍ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയില്‍ സുനിലിനെയാണ് (54) താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
രണ്ട് വര്‍ഷമായിരുന്നു ഇദ്ദേഹത്തിന്റെ ഇഖാമ കാലാവധി കഴിഞ്ഞിട്ട്. ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാനുള്ള കാത്തിരിപ്പിലായിരുന്നു.
"
https://www.facebook.com/Malayalivartha