സങ്കടക്കാഴ്ചയായി... മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി നാട്ടില്‍ മരിച്ചു

ഒമാനില്‍ പ്രവാസിയായ കണ്ണൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി. മത്രയില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നയാളും പ്രശസ്ത സംഗീതജ്ഞനുമായ ത?ലശ്ശേരി മാളിയേക്കല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് ഷാജഹാന്‍ (ഷാജി-50) ആണ് മരിച്ചത്.
മസ്‌കത്തിലെ അറിയപ്പെടുന്ന കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മൂന്നാഴ്ചയോളം ഒമാനിലെ ഖൗല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷാജിയെ മാര്‍ച്ച് 31ന് രാത്രിയാണ് തുടര്‍ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്.
മാതാവ്: ആയിശാ ജലീല്‍. ഭാര്യ: രേഷ്മാ ഷേഖ്. മക്കള്‍: റൈഹാന്‍ ഷാജി, അയാന്‍ ഷാജി. സഹോദരങ്ങള്‍: ലാമിയാ റജീസ്, റമീന്‍ ജലീല്‍.
"
https://www.facebook.com/Malayalivartha