കുവൈത്തില്‍ അവധി ആഘോഷിക്കാനെത്തിയ രണ്ട് മലയാളി സുഹൃത്തുക്കള്‍ മരിച്ചു

കുവൈത്തിലെ ഖൈറാനില്‍ അവധി ആഘോഷിക്കാനെത്തിയ രണ്ട് മലയാളി സുഹൃത്തുക്കള്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. കണ്ണൂര്‍ സ്വദേശിയായ സുകേഷ് , പത്തനംതിട്ട സ്വദേശിയായ മത്തായി എന്ന ടിജോ എന്നിവരാണ് മരിച്ചത്. ഇരുവരും ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരായിരുന്നു. ഖൈറാന്‍ റിസോര്‍ട്ട് മേഖലയില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം.
അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. റിസോര്‍ട്ടില്‍ എത്തിയ ഇരുവരെയും ചെറുതോണിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ആറുമാസം മുന്‍പായിരുന്നു ടിജോയുടെ വിവാഹം. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കമ്പനി അധികൃതര്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha