ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം... ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ആറ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. അതിര്‍ത്തി മേഖലകളില്‍ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ പാകിസ്ഥാന്‍ വീണ്ടും നടത്തിയിട്ടുണ്ടായിരുന്നു. പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.
ജമ്മു, അമൃത്സര്‍, ചണ്ഡീഗഢ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പുര്‍, അമൃത്സര്‍, ബുജ്, ജാംനഗര്‍, ചണ്ഡീഗഢ്, രാജ്‌കോട്ട് സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യയും അറിയിച്ചു.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങള്‍ റദ്ദാക്കുന്നതെന്നും ഇന്‍ഡിഗോ അറിയിച്ചു. സര്‍വീസുകള്‍ സംബന്ധിച്ച അപ്‌ഡേറ്റുകള്‍ യാത്രക്കാര്‍ക്കു ലഭ്യമാക്കുമെന്നും എയര്‍ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha