ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 1,900 പോയന്റ് കുതിച്ചു...

വ്യപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1,900 പോയന്റ് കുതിച്ചു. സെന്‍സെക്സ് 24,600 പിന്നിടുകയും ചെയ്തു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 11.1 ലക്ഷം കോടി ഉയര്‍ന്ന് 427.49 കോടിയായി. നിഫ്റ്റി ഫാര്‍മ ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലാണ്.
ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ മറ്റെല്ലാ സൂചികകളു മുന്നേറ്റം നടത്തി. സെന്‍സെക്സും നിഫ്റ്റിയും രണ്ട് ശതമാനത്തിലേറെ നേട്ടത്തിലാണ്. നിഫ്റ്റി മിഡ്, സ്മോള്‍ ക്യാപ് സൂചികകള്‍ മൂന്ന് ശതമാനം വീതം ഉയര്‍ന്നു. അദാനി എന്റര്‍ പ്രൈസസ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
സണ്‍ ഫാര്‍മ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.ചൈനയുമായുള്ള വ്യാപാര കരാറിന്റെ പുരോഗതിയും ആഗോളതലത്തില്‍ വിപണിക്ക് തുണയായി. വാള്‍സ്ട്രീറ്റ് മികച്ച നേട്ടമുണ്ടാക്കി.
"
https://www.facebook.com/Malayalivartha