വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ വീണ്ടും പുലിയിറങ്ങി...

ആശങ്കയോടെ പ്രദേശവാസികള്‍.... വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ വീണ്ടും പുലിയിറങ്ങിയതായി സി.സി.ടി.വി ദൃശ്യങ്ങള്‍. കോട്ടക്കുന്ന് പുതുശേരിയിലെ ഒരു വീട്ടില്‍ നിന്ന് കോഴികളെ പിടികൂടുന്ന പുലിയുടെ ദൃശ്യമാണ് ലഭിച്ചത്.
ഇന്നലെ അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. കൂട്ടില്‍ നിന്ന് കോഴികളെ കടിച്ചെടുത്ത് പുലി ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് ഫെയര്‍ലാന്റിലും പുലിയെ കണ്ടിരുന്നു.
https://www.facebook.com/Malayalivartha