23 വര്‍ഷത്തെ പ്രവാസജീവിതത്തിനൊടുവില്‍... രക്തസമ്മര്‍ദ്ദം ഉയര്‍ന്നും തലച്ചോറില്‍ അണുബാധയുണ്ടായും റിയാദിലെ ആശുപത്രിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

രക്തസമ്മര്‍ദ്ദം ഉയര്‍ന്നും തലച്ചോറില്‍ അണുബാധയുണ്ടായും റിയാദിലെ ആശുപത്രിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് തോട്ടക്കാട് ചെമ്മരുതി പനയറ ഗീത വിലാസത്തില്‍ വേലുക്കുറിപ്പിന്റെ മകന്‍ സുരേഷ് (59) ഏപ്രില്‍ 18നാണ് റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയില്‍ മരിച്ചത്. അതിന് 15 ദിവസം മുമ്പാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണത്തിലായിരുന്നു. റിയാദ് ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ 15 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു.
സൗദിയില്‍ പ്രവാസിയായിട്ട് 23 വര്‍ഷമായി. ഭാര്യ: പ്രസന്നകുമാരി, മക്കള്‍: ആദിഷ് സുരേഷ്, ആനന്ദ് സുരേഷ്. റിയാദില്‍നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദ വഴി കൊച്ചിയില്‍ ഞായറാഴ്ച രാവിലെ 10ഓടെയാണ് മൃതദേഹം എത്തിച്ചത്. ബന്ധുക്കള്‍ കൊച്ചിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.
" f
https://www.facebook.com/Malayalivartha