ഈ 2 വിമാനത്താവളങ്ങളിൽ RED ZONE 3 കി.മി പരിധിയിൽ കടുപ്പിച്ചു അനങ്ങിയാൽ പിടിച്ച് പൂട്ടും

രാജ്ഭവൻ, നിയമസഭ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാരുടെ വസതികൾ, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം ഹാർബർ, വിഎസ്എസ്‍സി/ ഐഎസ്ആർഒ തുമ്പ, ഐഎസ്ആർഒ ഇന്റർനാഷണൽ സിസ്റ്റം യൂണിറ്റ് വട്ടിയൂർക്കാവ്, എൽപിഎസ്‍സി/ ഐഎസ്ആർഒ വലിയമല, തിരുവനന്തപുരം വിമാനത്താവളം, സതേൺ എയർ കമാൻഡ് ആക്കുളം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ടെക്നോപാർക്ക് ഫെയ്സ് 1, 2, 3, റഡാർ സ്റ്റേഷൻ മൂക്കുന്നിമല, തമ്പാനൂർ ബസ് സ്റ്റാൻഡ‍്, മിലിട്ടറി ക്യാംപ് പാങ്ങോട്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ജഗതി, ശ്രപത്മനാഭ സ്വാമി ക്ഷേത്രം, പൊലീസ് ഹെഡ് ക്വാട്ടേഴ്സ് തുടങ്ങിയ സ്ഥലങ്ങളിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ യാതൊരു കാരണവശാലും ഡ്രോണുകൾ പറത്താൻ പാടില്ലെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
റെഡ് സോൺ മേഖലകളും ഡ്രോൺ ഒരു കാരണവശാലും പറത്താൻ പാടില്ല. മറ്റ് മേഖലകളിൽ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ ഡ്രോൺ പറത്താൻ പാടുള്ളു. അനുമതി ഇല്ലാതെ ഡ്രോൺ പറത്തിയാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുരക്ഷ നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും മേയ് 11 മുതൽ 17 വരെ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.
തിരുവനന്തപുരത്തെ ആകാശത്ത് അജ്ഞാത വസ്തു കണ്ടെതില്‍ ആശങ്ക വേണ്ട. പട്ടത്താണ് ആകാശത്ത് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തിയത്. ഇത് ഹൈഡ്രജന്‍ ബലൂണ്‍ ആണെന്നാണ് നിഗിമനം. ഡ്രോണോ മറ്റ് നിരീക്ഷണ വസ്തുക്കളോ അല്ല. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമായുള്ള വസ്തുവാകാം അതെന്നും വിലയിരുത്തലുണ്ട്. പട്ടത്തെ ആകാശത്തില്‍ അജ്ഞാത വസ്തു കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരന്‍ അത് ക്യാമറയില്‍ പകര്‍ത്തി. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും ഡ്രോണ്‍ നിര്‍വ്വീര്യമാക്കലുമെല്ലാം നടന്ന സാഹചര്യത്തിലാണ് പട്ടത്തെ ആകാശത്തെ അപൂര്‍വ്വ വസ്തുക്കളും സംശയത്തിലായത്.
ണ്ട് വെള്ള ഡോട്ടുകളാണ് പ്രദേശ വാസി എടുത്ത് പുറത്തു വന്ന ഫോട്ടോയിലുള്ളത്. കൂടുതല്‍ ഫോട്ടോയും വീഡിയോയുമെല്ലാം പകര്‍ത്തി. പോലീസിനേയും വിവരം അറിയിച്ചു. സ്ഥലത്ത് പോലീസ് എത്തുകയും ചെയ്തു. എന്നാല്‍ ആരോടും ഒന്നും പറയരുതെന്ന നിര്‍ദ്ദേശമാണ് പോലീസ് വീട്ടുടമയ്ക്ക് നല്‍കിയത്. അതുകൊണ്ട് തന്നെ വിവരമൊന്നും അദ്ദേഹം പുറത്തു പറയുന്നുമില്ല. മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിവരങ്ങള്‍ ഉന്നത കേന്ദ്രങ്ങളെ അറിയിച്ചു. ഇതോടെയാണ് ഹൈഡ്രജന്‍ ബലൂണ്‍ എന്ന നിഗമനത്തിലേക്ക് അന്വേഷണം എത്തിയത്.
തിരുവനന്തപുരത്ത് നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളുണ്ട്. അതുകൊണ്ട് തന്നെ ആകാശത്തെ അസ്വാഭാവികത ആശങ്കയായി മാറി. തിരുവനന്തപുരത്തെ ആകാശത്തും നിരീക്ഷണം നടക്കുന്നുണ്ട്. സംശയകരമായതൊന്നും വ്യോമ സേനയോ നാവിക സേനയോ ഇതിലൊന്നും തിരിച്ചറിയുകയും ചെയ്തില്ല. ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
തീരദേശം അതിര്‍ത്തിയായുള്ള സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായ വിവരം കേന്ദ്രസസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്തതോടെ തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്. ഇതിനൊപ്പം വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമുണ്ട്. കൊച്ചിയിലും അതി നിര്‍ണ്ണായക സുരക്ഷാ കേന്ദ്രങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് കേരളവും കരുതല്‍ ശക്തമാക്കുന്നത്. ഇതിനിടെയാണ് തിരുവനന്തപുരത്ത് നിന്നും ആകാശ വസ്തുക്കളുടെ വിവരം എത്തുന്നത്. അതീവ രഹസ്യമായി ഇതില്‍ പോലീസ് അന്വേഷണം നടത്തും.
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം. വിഴിഞ്ഞത്തെ പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന പരിശോധന നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര ചെയ്യാനാകാതെയാണ് കപ്പല്‍ പുറംകടലില്‍ തുടരുന്നതെന്നാണ് വിവരം. പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിനും സിന്ദൂര്‍ ഓപറേഷനും ഇടയിലുള്ള ദിനങ്ങളില്‍ തീര സുരക്ഷ അടക്കം സേനാ വിഭാഗങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മന്ത്രിമാരുടെ സഞ്ചാരത്തിനിടെ പോലീസ് നിര്‍ദേശിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാന്‍ പലരും തയാറാകുന്നില്ല. മന്ത്രിമാര്‍ പോലീസ് നിര്‍ദേശിക്കുന്ന തരത്തിലുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നു മുഖ്യമന്ത്രി തന്നെ അവരെ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ യാത്രകളും പരിപാടികളും അതീവ സുരക്ഷ പാലിച്ചു മാത്രമായിരിക്കും നടപ്പാക്കുക. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഭക്ഷ്യധാനങ്ങളുടെ ശേഖരണം അടക്കം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകണം. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടു കേന്ദ്രത്തില്‍ നിന്നും സൈനീക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ചീഫ് സെക്രട്ടറി സെക്രട്ടറിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗം വിളിച്ചു നിര്‍ദേശിക്കും.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടില്ല. സുരക്ഷാ പരിശോധന ശക്തമാക്കിയതിനാല്‍ ആഭ്യന്തരയാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍മുമ്പും അന്താരാഷ്ട്ര യാത്രക്കാര്‍ അഞ്ചു മണിക്കൂര്‍മുമ്പും എത്തണമെന്ന് സിയാല്‍ അധികൃതര്‍ അറിയി
https://www.facebook.com/Malayalivartha