സിബിഎസ്ഇ ബോര്‍ഡിന്റെ 10, 12 ക്‌ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന

സിബിഎസ്ഇ ബോര്‍ഡിന്റെ 10, 12 ക്‌ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ക്ക് ഷീറ്റുകള്‍
എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലാണ് ലഭിക്കുന്നത്. അതേസമയം, ഫലപ്രഖ്യാപനം സംബന്ധിച്ച് സിബിഎസ്ഇ ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല.
അതേസമയം ഈ വര്‍ഷം ആകെ 44 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതിയത്. പത്താം ക്ലാസില്‍ ഏകദേശം 24.12 ലക്ഷം വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസില്‍ ഏകദേശം 17.88 ലക്ഷം വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയത്.
രണ്ട് ക്ലാസുകളുടെയും പരീക്ഷാഫലം ഒരേ ദിവസം പ്രഖ്യാപിക്കാനാണ് സാദ്ധ്യതയുള്ളത് . ഫലപ്രഖ്യാപനം നടന്നുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനനത്തീയതി എന്നിവ ഉപയോഗിച്ച് താത്കാലിക മാര്‍ക്ക് ഷീറ്റുകള്‍ ഓണ്‍ലൈനായി പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. യഥാര്‍ത്ഥ മാര്‍ക്ക് ഷീറ്റുകള്‍ സ്‌കൂളുകള്‍ വഴി ലഭ്യമാകും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിര്‍ദ്ദേശിച്ച് അധികൃതര്‍
https://www.facebook.com/Malayalivartha