കിർന കുന്ന് പാകിസ്താന്റെ ആണവ കോട്ട...! തൊട്ടാൽ ഭും.. ഇന്ത്യൻ മിസൈൽ തുളച്ചത് ഭൂമിക്കടയിലെ Nuclear Storage-ൽ

പാകിസ്ഥാന്റെ കിര്‍ന കുന്നുകളിലും നൂര്‍ഖാന്‍ എയര്‍ ബേസിലും ഇന്ത്യ ബോംബിട്ടപ്പോള്‍ പാകിസ്ഥാനും യുഎസും ഒരു പോലെ ഞെട്ടിയതെന്തിനാണ്? എന്തിനാണ് പാകിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തിയത്?
പാകിസ്ഥാൻ കുഗ്രാമത്തിലെ ഒരു കുന്ന് എന്ന് മാത്രം പാകിസ്ഥാന്‍ വിശേഷിപ്പിക്കാറുള്ള കിര്‍ന കുന്നില്‍ ബോംബ് വീണപ്പോള്‍ പാകിസ്ഥാന്റെ ഉള്ള പിടഞ്ഞത് എന്തിന് ? ആ സംഭവത്തിന് മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ നിന്നും സൈനിക കാര്യങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഇന്ത്യയെ വിളിച്ചതെന്തിന്?എന്തിനാണ് യു. എസ് ഇടപെട്ടത്?
പുറമേ നിന്ന് നോക്കിയാല്‍ ഒരു സാധാരണ വിജനമായ, പ്രാന്തപ്രദേശത്തിലെ കുന്നാണെന്നേ ഇതിനെ തോന്നൂ. കിര്‍ന കുന്ന് എന്നാണ് ഇത് അറിയപ്പെടുന്നത്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദില്‍ നിന്നും അധികം ദൂരെയല്ലാത്ത ഈ കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാനും യുഎസും ഒരു പോലെ ഞെട്ടി. പിന്നാലെ കിര്‍ന കുന്നിനടുത്തുള്ള നൂര്‍ ഖാന്‍ എയര്‍ ബേസിലും ഇന്ത്യയുടെ മിസൈല്‍ പതിച്ചു. ഇതോടെ പാകിസ്ഥാനും യുഎസും നെട്ടോട്ടമായി. അധികം വൈകാതെ പാകിസ്ഥാന്റെ സൈനിക നിര്‍വ്വഹണത്തിന്റെ ചുമതല വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഇന്ത്യയെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് വിളിച്ചു.
കഴിഞ്ഞ 10 ന് ഇന്ത്യ നടത്തിയ ഈ രണ്ട് ആക്രമണങ്ങളാണ് വെടിനിര്‍ത്തലിന് പാകിസ്ഥാനെ നിര്‍ബന്ധിച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു. ഇവിടെയാണ് പാകിസ്ഥാന്റെ ആണവശേഖരം ഇരിക്കുന്നത്. അതായത് ഇന്ത്യയുടെ മിസൈൽ ലക്ഷ്യമിട്ടത് പാകിസ്ഥാന്റെ ആണവശേഖരത്തെയാണ്.
വെറുതെ ഒരു മൊട്ടക്കുന്ന് എന്ന നിലയിലാണ് കിര്‍ന കുന്ന് ഒറ്റനോട്ടത്തില്‍ തോന്നുക എങ്കിലും ഉപഗ്രഹ ചിത്രങ്ങളും സൈനിക വിശകലനങ്ങളും വിരല്‍ ചൂണ്ടുന്നത് മറ്റൊരു ദിശയിലേക്കാണ്. കിര്‍ന കുന്നിനുള്ളില്‍ പാകിസ്ഥാന്റെ ആണവായുധം ശേഖരിക്കുന്നതിനുള്ള കെട്ടിട സമുച്ചയങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. നിരവധി വാതിലുകളും അധിക കോണ്‍ക്രീറ്റുകള്‍ ഇട്ട് ബലപ്പെടുത്തിയിട്ടുള്ള ടണലുകളും ഈ കുന്നിനുള്ളില്‍ ഉള്ളതായി ഉപഗ്രഹചിത്രങ്ങളില്‍ കാണാം. ഈ കുന്നിന്റെ തന്ത്രപരമായ പ്രാധാന്യം പലപ്പോഴും എടുത്തുപറയപ്പെട്ടിട്ടുള്ളതാണ്. ഈ കുന്നിന്റെ ഒരു ഭാഗത്ത് ഇന്ത്യയുടെ തിരിച്ചടിയില്‍ മിസൈല്‍ പതിച്ചിട്ടുണ്ട്. മാത്രമല്ല, ബങ്കറുകള്‍ വരെ തുളച്ചുപോകാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇവിടെ പതിച്ചിട്ടുണ്ടെന്നും പറയുന്നു. സാധാരണ സ്ഫോടനങ്ങള്‍ക്കൊന്നും ഇതിനുള്ളില്‍ സൂക്ഷിച്ച ആണവശേഖരത്തില്‍ സ്ഫോടനം നടത്താന്‍ ശേഷിയുണ്ടാവില്ല. പക്ഷെ അതിനടുത്തെല്ലാം ഈ ആക്രമണം കേടുപാടുകള്‍ വരുത്തിയിരിക്കാമെന്ന് കരുതുന്നു. വിചാരിച്ചാല്‍ ഇന്ത്യയ്‌ക്ക് ഇവിടെയെല്ലാം ഏത് നിമിഷവും കയറി അടിക്കാനാകുമെന്ന ഭയം പാകിസ്ഥാന്റെയും യുഎസിന്റെയും ഉള്ളിലുണ്ടായി.
അതുപോലെ നൂര്‍ ഖാന്‍ എയര്‍ ബേസും തന്ത്രപ്രധാന ഇടമാണ്. ഇതും കിര്‍ന കുന്നിനടുത്തുള്ള എയര്‍ ബേസാണ്. ഇവിടെയും ഇന്ത്യയുടെ മിസൈല്‍ പതിച്ചിരുന്നു. പാകിസ്ഥാന്റെ തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളാണ് ഇന്ത്യയെ പ്രത്യാക്രമണത്തിന് പ്രേരിപ്പിച്ചത്. പാകിസ്ഥാന്റെ 11 എയര്‍ ബേസുകളാണ് ഇന്ത്യ തകര്‍ത്തത്. പക്ഷെ ഇതില്‍ തന്ത്രപ്രാധാന്യമുള്ള നൂര്‍ ഖാന്‍ എയര്‍ ബേസിനെ ഇന്ത്യ ആക്രമിച്ചത് അമേരിക്കയെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. കാരണം പാകിസ്ഥാന്റെ ആണവ ഉത്തരവിടാനും നിയന്ത്രിക്കാനും ഉള്ള സംവിധാനങ്ങള്‍ ഇതിന് തൊട്ടടുത്താണ്. മാത്രമല്ല, പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിന് തൊട്ടടുത്താണ് നൂര്‍ ഖാന്‍ എയര്‍ ബേസ്. ഇതോടെയാണ് വെടിനിര്‍ത്തലിന് പാകിസ്ഥാന് മേല്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് സൈനിക, യുദ്ധ വിശകലന വിദഗ്ധരുടെ അഭിപ്രായം. യുഎസിന്റെ നിര്‍ദേശം പാകിസ്ഥാന്‍ ഉടനെ സമ്മതിക്കുകയും ചെയ്തുവെന്നും പറയുന്നു. ഇതിൽ യു.എസിന്റെ താൽപ്പര്യം ഇനിയും വ്യക്തമല്ല.
പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇന്ത്യ ഇല്ലാതാക്കി. പാകിസ്ഥാനെതിരെ മൂന്ന് സേനകളും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 40 പാക് സൈനികരെ വധിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ 100ല്‍ പരം ഭീകരരേയും വധിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണ്. 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. സേനകളെയും നിരപരാധികളായ വിനോദസഞ്ചാരികളെയും ആക്രമിച്ചപ്പോഴാണ് തിരിച്ചടി നൽകേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് സൈന്യം എത്തിയത്. സൈന്യത്തിന്‍റേത് തീവ്രവാദികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരുന്നു. കണിശതയോടെ ഭീകരകേന്ദ്രങ്ങളിലേക്ക് അതിർത്തി കടന്ന് ആക്രമിക്കാൻ തീരുമാനിച്ചു. അതിനായി അതിർത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചു. അതിൽ ചില ഭീകരകേന്ദ്രങ്ങൾ തിരിച്ചടിയുണ്ടാകും എന്ന് ഉറപ്പായതോടെ ആളൊഴിഞ്ഞു പോയതായി കണ്ടെത്തി. 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ഉന്നമിട്ട് ആക്രമിച്ചത്, പാക് അധീന കശ്മീരിലെയും പാകിസ്ഥാൻ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഭാഗല്പൂരിലെയും മുരിദ്കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകർക്കാനായി. അജ്മൽ കസബിനെയും ഡേവിഡ് ഹെഡ്‍ലിയെയും പരിശീലിപ്പിച്ച മുരിദ്‍കെയിലെ ലഷ്കർ ക്യാമ്പ് ആക്രമണം നടത്താൻ ഉന്നമിട്ടതിൽ പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രതിരോധ സേന വ്യക്തമാക്കി.
പാകിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന അധികൃതർ പറഞ്ഞു. ഓപ്പറേഷൻ കരുതലോടെ തുടരുന്നുവെന്നും ഇന്ത്യൻ വ്യോമസേന അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേന കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിർവഹിച്ചു. ഓപ്പറേഷനുകൾ ഇപ്പോഴും തുടരുന്നതിനാൽ, വിശദമായ ഒരു വിശദീകരണം യഥാസമയം നടത്തും. സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും വ്യോമസേന അഭ്യർത്ഥിച്ചു.
ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ വെടിനിർത്തൽ ധാരണ പാകിസ്ഥാൻ കഴിഞ്ഞ ദിവസം രാത്രി ലംഘിച്ചതിനു ശേഷമുള്ള സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവിമാരെ കണ്ടിരുന്നു. പാകിസ്ഥാൻ വീണ്ടും പ്രകോപനം ഉണ്ടാക്കിയാൽ ശക്തമായി തിരിച്ചടിക്കാനാണ് നിർദ്ദേശം. വെടിനിറുത്തൽ പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് പാകിസ്ഥാൻ ഇത് ലംഘിച്ചത്. ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ ഷെല്ലിങ് നടത്തി.
ജമ്മു കശ്മീരിന് പുറമെ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെയും പല നഗരങ്ങളിലേക്കും പാകിസ്ഥാൻ ഡ്രോണുകൾ അയച്ചു. ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായോ എന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അമൃത്സർ അടക്കമുള്ള നഗരങ്ങളിൽ പുലർച്ച റെഡ് അലർട്ടുണ്ടായിരുന്നു. തൽക്കാലം ജാഗ്രത തുടരും.
ശക്തമായ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പാകിസ്ഥാൻ വെടിനിറുത്തലിന് തയ്യാറായത്. മിനിയാന്ന് രാവിലെ 9 മണിക്കും പാകിസ്ഥാൻറെ ഡിജിഎംഒ ഇതിന് സന്നദ്ധത അറിയിച്ച് സന്ദേശം നല്കിയിരുന്നു. വൈകിട്ട് നടന്ന ചർച്ചയോടെ ധാരണയായി. നദീജല കരാർ അടക്കം ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.
ആക്രമണം നടത്തിയ ശേഷം ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. റാവല്‍പിണ്ടി ആക്രമിച്ചെന്നും പ്രതിരോധ മന്ത്രി സ്ഥിരീകരണം നൽകി.
പാക് സൈന്യത്തിന്‍റെ കമാൻഡ് സെന്‍ററുകളിൽ ഒന്നായ റാവൽപിണ്ടിയിലടക്കം ആക്രമണം നടത്തി. പാകിസ്ഥാനിൽ പ്രവേശിച്ച് പല തവണ ആക്രമണം നടത്തി തിരിച്ചെത്തിയ സൈന്യത്തിന് രാജ്നാഥ് സിംഗ് അഭിനന്ദനമറിയിച്ചു. ഭീകരര്‍ക്ക് പാക് മണ്ണ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഓപ്പറേഷൻ സിന്ദൂര്‍ നൽകി. ലഖ്നൗവിലെ പുതിയ ബ്രഹ്മോസ് നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
അടിയന്തരമായി ദില്ലിയിൽ തുടരേണ്ടതിനാലാണ് ബ്രഹ്മോസ് ടെസ്റ്റിംഗ്, നിർമാണ ശാലയുടെ നിർമാണോദ്ഘാടനത്തിന് നേരിട്ട് വരാൻ കഴിയാതിരുന്നത്. പ്രതിരോധരംഗത്ത് രാജ്യത്തിന്‍റെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എത്താൻ കഴിയേണ്ടതുണ്ട്. അതിർത്തിയിലെ സാഹചര്യത്തിൽ ഇത് തെളിയുകയാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. പൊഖ്റാൻ ആണവപരീക്ഷണം പ്രതിരോധരംഗത്തെ മുന്നേറ്റത്തിന്‍റെ പ്രധാന ചുവടുവയ്പ്പായിരുന്നു. ബ്രഹ്മോസ് രാജ്യത്തെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് മിസൈൽ വേധ ഉപകരണമാണെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിരോധരംഗത്ത് മുന്നിൽ നിന്നാലേ ലോകം നമ്മെ ശക്തരായി കരുതൂ എന്ന് എപിജെ അബ്ദുൾ കലാം പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മൾ സൈനികരംഗത്തെ ശക്തി വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. രാജ്യത്തെ തദ്ദേശീയ പ്രതിരോധ നിർമാണരംഗത്ത് നിർണായക ചുവടുവയ്പ്പാണ് ഈ നിർമാണ ശാല. ഇത് വരെ ഈ ബ്രഹ്മോസ് ടെസ്റ്റിംഗ്, നിർമാണ ശാലയിൽ ഇന്ത്യ 4000 കോടിയുടെ നിക്ഷേപം നടത്തി.
ഓപ്പറേഷൻ സിന്ദൂർ ഒരു സൈനിക നടപടി മാത്രമായിരുന്നില്ല, രാജ്യത്തെ സാധാരണക്കാർക്ക് നീതി ഉറപ്പാക്കാനുള്ള ഒരു നീക്കമായിരുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസ മേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ല. പക്ഷേ പാകിസ്ഥാൻ ഇന്ത്യയിലെ ആരാധനാലയങ്ങളെയും ജനവാസമേഖലകളെയും ഒരു പോലെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ആ ആക്രമണങ്ങളെ ഇന്ത്യൻ സൈന്യം ധീരമായി ചെറുത്തു തോൽപിച്ചു. സർജിക്കൽ സ്ട്രൈക്ക്, ബാലാകോട്ട് ആക്രമണം, ഇപ്പോഴത്തെ ഈ ആക്രമണം എല്ലാം ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിനുള്ള ശക്തമായ മറുപടിയായിരുന്നു എന്നും അദ്ദേഹം വിശദമാക്കി.
ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കുകയാണ്. 26 സാധാരണക്കാരെ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7ന് ഇന്ത്യ
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ആക്രമണം നടത്തിയിരുന്നു. 100ഓളം ഭീകരർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്.
ഭീകരരെ മാത്രം ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനെ ചൊടിപ്പിച്ചു. ഇതോടെ ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഈ ആക്രമണങ്ങളെ ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി തടഞ്ഞു. തുടർന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണം പാകിസ്ഥാനിലെ പ്രധാന വ്യോമ താവളങ്ങളെ ഉൾപ്പെടെ തകർത്തു. തുടർന്ന് മെയ് 9നും പാകിസ്ഥാൻറെ ഭാഗത്ത് നിന്ന് സമാനമായ ആക്രമണം നടക്കുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിലേയ്ക്ക് നീങ്ങുകയാണെന്ന പ്രതീതി അന്താരാഷ്ട്ര തലത്തിൽ ഉടലെടുത്തു.
അതിർത്തിയിലെ സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ശനിയാഴ്ച ഇന്ത്യയും പാകിസ്ഥാനും അടിയന്തര വെടിനിർത്തലിന് ധാരണയിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത്. വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിന് താനും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. വെടിനിർത്തൽ ധാരണയിലെത്തി ഏതാനും മണിക്കൂറുകൾക്ക് ശേഷം ശ്രീനഗറിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും പാകിസ്ഥാൻ ഈ ധാരണ ലംഘിച്ചു.
വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം നടന്ന 10 പ്രധാന സംഭവങ്ങൾ ഇവയാണ്.
1. ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തൽ ധാരണയുടെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുത്തു. ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയ വിവരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, മൂന്നാമതൊരു കക്ഷി ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
2. വെടിനിര്‍ത്തലിന് ശേഷം ഏതാനും മണിക്കൂറുകൾ പിന്നിട്ടതോടെ പാകിസ്ഥാൻ വീണ്ടും ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് ഡ്രോണുകൾ വിക്ഷേപിച്ചു. ഇതോടെ അതിർത്തി സംസ്ഥാനങ്ങളിൽ സൈറണുകൾ മുഴങ്ങി. ഉദംപൂരിലും ജമ്മു മേഖലയിലെ മറ്റ് ഭാഗങ്ങളിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ പുറപ്പെടുവിച്ചിരുന്നു.
3. വെടിനിർത്തൽ ധാരണയിലെത്തി മണിക്കൂറുകൾക്ക് ശേഷം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശ്രീനഗറിൽ വലിയ സ്ഫോടനങ്ങൾ കേട്ടെന്ന് സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തു. “വെടിനിർത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറിൽ ഉടനീളം സ്ഫോടനങ്ങൾ കേട്ടു! ഇത് വെടിനിർത്തലല്ല. ശ്രീനഗറിൽ വ്യോമ പ്രതിരോധ യൂണിറ്റുകൾ തുറന്നു” അദ്ദേഹം എക്‌സിൽ കുറിച്ചു.
4. രാത്രിയിൽ വീണ്ടും പാകിസ്ഥാൻ ഇന്ത്യയിലേയ്ക്ക് ഡ്രോണുകളയച്ചു. തുടർന്ന് മുൻകരുതലുകളുടെ ഭാഗമായി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് നടപ്പിലാക്കി.
5. നഗ്രോട്ട മിലിട്ടറി സ്റ്റേഷനിൽ സൈന്യം നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം തടഞ്ഞു. ഇത് വെടിവെയ്പ്പിലേയ്ക്ക് നയിക്കുകയും ഒരു ജവാന് നിസ്സാര പരിക്കുകൾ സംഭവിക്കുകയും ചെയ്തു. നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച അജ്ഞാതന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി സൈന്യം അറിയിച്ചു.
6. പാകിസ്ഥാൻ വെടിനിർത്തൽ ധാരണ ലംഘിച്ചതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്താസമ്മേളനം നടത്തി. പാകിസ്ഥാൻ ധാരണകൾ ലംഘിക്കുകയാണെന്നും ഗൗരവത്തോടെ ഈ വിഷയത്തെ സമീപിച്ച് ഉടനടി ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
7. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഫോണിൽ സംസാരിച്ചു. പ്രാദേശിക സമാധാനവും സ്ഥിരതയും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും യുദ്ധം ഇന്ത്യയുടെ ചോയ്സ് അല്ലെന്നും അജിത് ഡോവൽ വ്യക്തമാക്കി.
8. വെടിനിർത്തൽ ലംഘനത്തിനുശേഷം, നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പ്രകോപനങ്ങളുണ്ടായാൽ ശക്തമായി നേരിടാൻ കേന്ദ്രസർക്കാർ ഇന്ത്യൻ സായുധ സേനയ്ക്ക് നിർദ്ദേശം നൽകി.
9. സുരക്ഷാ ആശങ്കകൾ വർദ്ധിച്ചതിനെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ അമൃത്സറിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് ജില്ലാ അധികാരികൾ ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ നിന്നുള്ള തീവ്രമായ ഷെല്ലാക്രമണത്തിന് ശേഷം ഞായറാഴ്ച ജമ്മു നഗരത്തിലെ സ്ഥിതി സാധാരണ നിലയിലായി.
10. മെയ് 10ന് അർദ്ധരാത്രിയ്ക്ക് ശേഷം ഡ്രോണുകളോ വെടിവെയ്പ്പുകളോ ഷെല്ലാക്രമണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാത്രിയിൽ ഡ്രോണുകളോ വെടിവയ്പ്പുകളോ ഷെല്ലാക്രമണമോ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനെത്തുടർന്ന് പൂഞ്ച് മേഖലയിലും സ്ഥിതി സാധാരണ നിലയിലെത്തി.
കൂടെ നിന്ന ചൈനയെ പോലും വിശ്വസിക്കാൻ കഴിയില്ലെന്ന് പാകിസ്ഥാൻ തിരിച്ചറിഞ്ഞ സമയമാണിത് . ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിൽ പാകിസ്ഥാനെ പരസ്യമായി പിന്തുണയ്‌ക്കാൻ സഹ മുസ്ലീം രാജ്യങ്ങൾ പോലും തയ്യാറായില്ല .ഓപ്പറേഷൻ സിന്ദൂരിനുശേഷം, ഐക്യരാഷ്‌ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 ലംഘിച്ചതായായിരുന്നു പാകിസ്ഥാന്റെ ആരോപണം .
മുസ്ലീം രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുമെന്നും പാകിസ്ഥാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആഗോളതലത്തിൽ 50 ഓളം ഇസ്ലാമിക രാജ്യങ്ങളിൽ, തുർക്കിയും അസർബൈജാനും മാത്രമാണ് പാകിസ്ഥാനോടൊപ്പം പരസ്യമായി നിലകൊണ്ടത്. ബാക്കിയുള്ളവ നിലവിലുള്ള സംഘർഷത്തിൽ മിതമായ നിലപാട് സ്വീകരിച്ചു.ഇത് പാകിസ്ഥാനെ ഞെട്ടിച്ചിരുന്നു . കാരണം പാകിസ്ഥാൻ ദക്ഷിണേഷ്യയിൽ ഇസ്ലാമിന്റെ സ്വയം പ്രഖ്യാപിത ‘പതാക വാഹകൻ’ ആയി സ്വയം അവതരിപ്പിച്ചുവന്ന രാജ്യമായിരുന്നു.
നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള ചുരുക്കം ചിലരെ ഒഴികെ, മിക്ക മുസ്ലീം രാജ്യങ്ങളും, തീവ്രവാദ ശൃംഖല പ്രവർത്തിപ്പിക്കുന്നതിന് മതത്തെ ഒരു മുഖമുദ്രയായി ഉപയോഗിക്കുകയും ഇന്ത്യയ്‌ക്കും മറ്റ് അയൽ രാജ്യങ്ങൾക്കുമെതിരെ അപ്രഖ്യാപിത രാഷ്‌ട്ര നയമായി ഭീകരതയെ ഉപയോഗിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പ് മനസ്സിലാക്കി കഴിഞ്ഞു. സൗദി അറേബ്യയും യുഎഇയും ഇന്ത്യയുമായി കൂടുതൽ അടുക്കുകയും സമീപകാലത്ത് പാകിസ്ഥാനിൽ നിന്ന് അകന്നു നിൽക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.ഉഭയകക്ഷി ചർച്ചയിലൂടെ കശ്മീർ പ്രശ്നം പരിഹരിക്കാൻ പാകിസ്ഥാൻ തയ്യാറല്ലെന്നും, പകരം പഹൽഗാം പോലുള്ള ഹീനമായ ആക്രമണങ്ങൾ നടത്താനുള്ള ഒരു മാർഗമായി തീവ്രവാദത്തെ ഉപയോഗിക്കുന്നുവെന്നുമാണ് ഇസ്ലാമിക ലോകം തിരിച്ചറിഞ്ഞിരിക്കുന്നത്
ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ നിരോധിത ഭീകര സംഘടനകളെ പാകിസ്ഥാൻ പിന്തുണയ്‌ക്കുന്നതിനാൽ ചൈന, തുർക്കി തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള നിക്ഷിപ്ത താൽപ്പര്യമുള്ളവരെ ഒഴികെ, ഒരു രാജ്യവും അവരോടൊപ്പം നിൽക്കാൻ തയ്യാറാകുന്നില്ല. ചൈനയാകട്ടെ കോടികൾ വാങ്ങി പാകിസ്ഥാന് നൽകിയത് വളരെ നിലവാരം കുറഞ്ഞ ആയുധങ്ങളുമായിരുന്നു.ഏതായാലും പാകിസ്ഥാൻ തീർത്തും ഭയത്തിലാണ്. അത് എത്ര നാൾ തുടരുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha