ഇന്ത്യ - പാക് സംഘര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ പാക് പ്രകോപനം ... അതിര്‍ത്തിയില്‍ പറന്നെത്തിയ പാക് ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യ

പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്കു പിന്നാലെ പാക് പ്രകോപനം.... പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനും തുടര്‍ന്നുണ്ടായ ഇന്ത്യ - പാക് സംഘര്‍ഷത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം തകര്‍ത്ത് ഇന്ത്യ.
അതിര്‍ത്തിയില്‍ പത്തിടങ്ങളിലാണ് പാക് ഡ്രോണുകള്‍ പറന്നെത്തിയത്. എല്ലാം ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും തകര്‍ത്തിട്ടുണ്ട്. ജമ്മു കശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകള്‍ എത്തിയെന്നാണ് ഇന്ത്യന്‍ പ്രതിരോധ സേനകള്‍ പറയുന്നത്. ഇവ തകര്‍ത്തതായും സേനാ വൃത്തങ്ങള്‍.
പഞ്ചാബിലെ അമൃത്സറിലും ഡ്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പാക് ഡ്രോണുകളെ തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പാക് പ്രകോപനം ശക്തമായ സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ബ്ലാക്ക് ഔട്ട് തുടരുന്നു.
അതേസമയം പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.ആണവ ഭീഷണി ഇങ്ങോട്ടു വേണ്ടെന്നും ഭീകരരെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ ഭാവി അവരുടെ പെരുമാറ്റത്തെ ആശ്രയിച്ചാവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന താക്കീത്.
ഭീകരതയും സൗഹൃദവും ഒന്നിച്ച് പോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല. നടപടി നിറുത്തിയത് തത്കാലത്തേക്ക്. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനായി ഏതറ്റം വരെയും പോകും. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി ആഞ്ഞടിച്ചു.
വരും ദിവസങ്ങളില്‍ പാകിസ്ഥാന്റെ ഓരോ നീക്കവും നിരീക്ഷിക്കും. മൂന്ന് സായുധ സേനകളും ബി.എസ്.എഫും അര്‍ദ്ധ സൈനിക വിഭാഗങ്ങളും ജാഗ്രതയിലാണ്.
https://www.facebook.com/Malayalivartha