ആഞ്ഞടിച്ച് മോദി... പാക്കിസ്ഥാന് കര്‍ശന മുന്നറിയിപ്പും താക്കീതും നല്‍കി പ്രധാനമന്ത്രി മോദി; പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളില്‍ പാക് ഡോണുകളെത്തി; തകര്‍ത്ത് ഇന്ത്യ

പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ പാക്കിസ്ഥാന് കര്‍ശന മുന്നറിയിപ്പും താക്കീതും നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹല്‍ഗാമില്‍ പാക്ക് ഭീകരര്‍ നടത്തിയ ക്രൂരകൃത്യത്തിന് ഇന്ത്യ ഇരട്ടിയായി തിരിച്ചടി നല്‍കിയത് പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. ആണവ ഭീഷണിയെന്ന ബ്ലാക്മെയില്‍ തന്ത്രവുമായി ആരും ഇന്ത്യയ്‌ക്കെതിരെ വരേണ്ടെന്നും മോദി പാക്കിസ്ഥാനു മുന്നറിയിപ്പ് നല്‍കി.
സ്വതവേ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗങ്ങളില്‍ ശാന്തത പുലര്‍ത്തിയിരുന്ന പ്രധാനമന്ത്രി ഇത്തവണ അതു പാലിച്ചില്ലെന്നത് ശ്രദ്ധേയമാണ്. സിന്ധു നദീജല ഉടമ്പടിയിലും പാക്കിസ്ഥാനുമായുള്ള ഭാവി ചര്‍ച്ചകളിലും നയം വ്യക്തമാക്കുകയും ചെയ്തു മോദി. രക്തവും ജലവും ഒരുമിച്ചൊഴുകില്ലെന്നും പാക്കിസ്ഥാനുമായി ഇനിയൊരു ചര്‍ച്ചയുണ്ടെങ്കില്‍ അത് ഭീകരതയെക്കുറിച്ചും പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
ഇതുവരെ പ്രയോഗിക്കാത്ത തരത്തില്‍ കടുത്ത വാക്കുകളും അദ്ദേഹം പാക്കിസ്ഥാനെതിരെ തൊടുത്തു. ഇന്ത്യയുടെ തിരിച്ചടിയില്‍ വിറച്ച പാക്കിസ്ഥാന്‍ പ്രശ്‌നം പരിഹരിക്കാന്‍ ലോകത്തോടു മുഴുവന്‍ അപേക്ഷിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഏതെങ്കിലും സര്‍ക്കാരുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെയും ഭീകരസംഘടനകള്‍ ചെയ്യുന്ന ഭീകരവാദത്തെയും ഒരുപോലെ തന്നെ കാണുമെന്നും ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാന്റെ വികൃതമുഖം ലോകം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ ശവസംസ്‌കാരത്തിന് പാക്കിസ്ഥാന്റെ ഉന്നത സൈനികോദ്യോഗസ്ഥര്‍ പങ്കെടുത്തത് പാക്കിസ്ഥാന്‍ ഭരണകൂടം ഭീകരവാദത്തിന്റെ പ്രായോജകരാണെന്നതിന്റെ ശക്തമായ തെളിവാണെന്നും അദ്ദേഹം തുറന്നടിച്ചു.
പാക്കിസ്ഥാനെതിരെയുള്ള നടപടികള്‍ തല്‍കാലത്തേക്ക് മാത്രമാണ് നിര്‍ത്തിവച്ചിട്ടുള്ളതെന്നും ഭാവി എന്താകുമെന്നത് പാക്കിസ്ഥാന്റെ പെരുമാറ്റത്തിന് അനുസരിച്ചിരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം പാക്കിസ്ഥാന്‍ അവസാനിപ്പിച്ചേ മതിയാവൂ. അതല്ലാതെ സമാധാനത്തിലേക്ക് മറ്റൊരു മാര്‍ഗമില്ല. ഭീകരതയും ചര്‍ച്ചയും ഒന്നിച്ചു പോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ആണവ ഭീഷണി വകവച്ചു നല്‍കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
''ഇന്ത്യന്‍ സൈന്യത്തിന് ഓരോ ഇന്ത്യക്കാരുടെയും പേരില്‍ അഭിവാദ്യമര്‍പ്പിക്കുന്നു. കഴിഞ്ഞുപോയ ദിവസങ്ങളില്‍ രാജ്യത്തിന്റെ കരുത്തിനും ഐക്യത്തിനും നമ്മള്‍ സാക്ഷികളായി. നമ്മുടെ വീര സൈനികര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം നേടുന്നതിനായി അക്ഷീണ പ്രയത്‌നമാണ് നടത്തിയത്. അവരുടെ വീരത്തെയും സാഹസത്തെയും കരുത്തിനെയും ഞാന്‍ നമ്മുടെ രാജ്യത്തെ ഓരോ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ അവധി ആഘോഷിക്കാനെത്തിയ നിര്‍ദോഷികളായ പാവങ്ങളെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങള്‍ക്കു മുന്നില്‍, കുട്ടികള്‍ക്കു മുന്നില്‍വച്ച് കൊലപ്പെടുത്തിയത് ഭീകരതയുടെ ഏറ്റവും വിരൂപമായ മുഖമായിരുന്നു. ഈ നാടിന്റെ സല്‍പ്പേര് തകര്‍ക്കാനുള്ള ശ്രമവും അവര്‍ നടത്തി. വ്യക്തിപരമായി എനിക്കുണ്ടായ ദുഃഖം വളരെ വലുതായിരുന്നു.
ഈ സംഭവത്തിനുശേഷം രാജ്യം മുഴുവന്‍ ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിന്നു. ഭീകരരെ മണ്ണോടുമണ്ണാക്കാന്‍ സൈന്യത്തിന് സകല സ്വാതന്ത്ര്യവും നല്‍കി. ഞങ്ങളുടെ പെണ്‍മക്കളുടെയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന്റെ പ്രത്യാഘാതമെന്താണെന്ന് ഇന്ന് ഓരോ ഭീകരനും ഭീകരസംഘടനകളും മനസ്സിലാക്കിയിരിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു പേരല്ല, ഈ രാജ്യത്തിന്റെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് അതില്‍ പ്രതിഫലിക്കുന്നത്. നീതി നടപ്പാക്കുമെന്ന അഖണ്ഡ പ്രതിജ്ഞ കൂടിയാണത്.
മേയ് ആറിന് രാത്രിയും മേയ് ഏഴിന് പുലര്‍ച്ചെയും ഈ പ്രതിജ്ഞയുടെ പരിണാമം എന്താണെന്ന് ലോകം മനസ്സിലാക്കി. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ ഭീകരക്യാംപുകളില്‍ അവരുടെ പരിശീലന കേന്ദ്രങ്ങളില്‍ കനത്ത പ്രഹരം നടത്തി.
ഇന്ത്യ ഇത്രയും വലിയ തീരുമാനമെടുക്കുമെന്ന് ഭീകരര്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. ഇന്ത്യയുടെ ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാനെ ആക്രമിച്ച് ഇല്ലാതാക്കിയത് അവിടുത്തെ ഭീകരരുടെ കെട്ടിടങ്ങളെ മാത്രമല്ല, അവരുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും കൂടിയായിരുന്നു തകര്‍ത്ത് തരിപ്പണമാക്കിയത്. പാക്കിസ്ഥാന്റെ ഡ്രോണുകളെ എങ്ങനെയാണ് നമ്മുടെ സൈന്യം തകര്‍ത്തത് ലോകം മുഴുവന്‍ കണ്ടു. പാക്കിസ്ഥാന്റെ ഹൃദയത്തിലാണ് ഇന്ത്യ പ്രഹരിച്ചത്.
നമ്മുടെ മിസൈലുകള്‍ കൃത്യതയോടെ അവരുടെ വ്യോമതാവളങ്ങളില്‍ ആക്രമണം നടത്തി. ബഹാവല്‍പുരും മുരിദ്‌കെയും പോലുള്ള ഭീകരരുടെ പരിശീലന കേന്ദ്രങ്ങള്‍ ഭീകരതയുടെ ആഗോള സര്‍വകലാശാലകളായിരുന്നു. ഭീകരര്‍ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു. അതിനു പകരമായി ഭീകരതയുടെ ആഗോളകേന്ദ്രങ്ങളെ തന്നെ നമ്മള്‍ തകര്‍ത്തു. ഈ തിരിച്ചടിയില്‍ നൂറോളം ഭീകരരെയാണ് ഇന്ത്യ വധിച്ചത്. കഴിഞ്ഞ രണ്ടു മൂന്ന് പതിറ്റാണ്ടുകളായി ഇവര്‍ പാക്കിസ്ഥാനില്‍ സര്‍വ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയര്‍ത്തുകയായിരുന്നു. അവരെയാണ് ഇന്ത്യ ഒറ്റ ഞൊടിയില്‍ ഇല്ലാതാക്കിയത്.
ഇന്ത്യയുടെ ഈ നടപടിയില്‍ പാക്കിസ്ഥാന്‍ കടുത്ത നിരാശയുടെ പടുകുഴിയില്‍ വീണിരിക്കുന്നു. നടുങ്ങിപ്പോയിരിക്കുന്നു. ഈ പരിഭ്രാന്തിയില്‍ അവര്‍ മറ്റൊരു സാഹസം കൂടി കാണിച്ചു. ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നതിനു പകരം പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിനിറങ്ങി. സ്‌കൂളുകളും കോളജുകളും ഗുരുദ്വാരകളും ക്ഷേത്രങ്ങളും സാധാരണക്കാരുടെ വീടുകളും ആക്രമിച്ചു. പാക്കിസ്ഥാന്‍ സൈന്യത്തിനു നേരെയും വന്നു. എന്നാല്‍ ഇതിലെല്ലാം പാക്കിസ്ഥാന്‍ സ്വയം നാണംകെടുകയായിരുന്നു. ഇന്ത്യന്‍ തിരിച്ചടിയില്‍ ഭയന്ന പാക്കിസ്ഥാന്‍ ലോകം മുഴുവന്‍ നടന്ന് സംഘര്‍ഷം ലഘൂകരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി. ഒടുവില്‍ മേയ് 10ന് ഉച്ചയ്ക്ക് പാക്കിസ്ഥാന്‍ സൈന്യം നമ്മുടെ ഡിജിഎംഒയെ വിളിച്ചു. അപ്പോഴേക്കും പാക്കിസ്ഥാനെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യ നിലംപരിശാക്കിയിരുന്നു. ഒരു തരത്തിലുള്ള ആണവ ഭീഷണികളും ഇനി വച്ചുപൊറുപ്പിക്കില്ല. ഭീകരതയും ചര്‍ച്ചയും ഒന്നിച്ചു പോകില്ല. ഭീകരതയും വ്യാപാരവും ഒന്നിച്ചു പോകില്ല. ഭീകരതയും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇനി പാക്കിസ്ഥാനോട് എന്തെങ്കിലും ചര്‍ച്ചയുണ്ടെങ്കില്‍ അത് ഭീകരതയെയും പാക്ക് അധിനിവേശ കശ്മീരിനെ കുറിച്ചും മാത്രമായിരിക്കും.''മോദി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനും തുടര്‍ന്നുണ്ടായ ഇന്ത്യ - പാക് സംഘര്‍ഷത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം തകര്‍ത്ത് ഇന്ത്യ. ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പത്തിടങ്ങളിലാണ് പാക് ഡ്രോണുകള്‍ പറന്നെത്തിയത്. എല്ലാം ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും തകര്‍ത്തു. ജമ്മു കശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകള്‍ എത്തിയെന്നാണ് ഇന്ത്യന്‍ പ്രതിരോധ സേനകള്‍ പറയുന്നത്. ഇവ തകര്‍ത്തതായും സേനാ വൃത്തങ്ങള്‍ അറിയിച്ചു.
പഞ്ചാബിലെ അമൃത്സറിലും ഡ്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പാക് ഡ്രോണുകളെ തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ സാംബാ സെക്ടറില്‍ പാക് ഡ്രോണ്‍ ഇന്ത്യന്‍ സേന തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് പുറത്തുവിട്ടത്. പാക് പ്രകോപനം ശക്തമായ സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ബ്ലാക്ക് ഔട്ട് തുടരുകയാണ്.
അതേസമയം പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ആസ്ഥാനം ഇന്ത്യന്‍ സേനകള്‍ മായ്ച്ച് കളഞ്ഞെന്ന് പ്രധാനമന്ത്ര വ്യക്തമാക്കി. ഭീകരതക്കെതിരെ ഓപ്പറേഷന്‍ സിന്ദൂരായിരിക്കും രാജ്യത്തിന്റെ ഇനിയുള്ള നയമെന്നും മോദി പ്രഖ്യാപിച്ചു. സൈനിക നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിട്ടേയുള്ളൂവെന്നും, പ്രകോപനം തുടര്‍ന്നാല്‍ മറുപടി ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്നും മോദി താക്കീത് നല്‍കി. വ്യാപാരവും ചര്‍ച്ചകളും ഭീകരതക്കൊപ്പം പോകില്ലെന്നും, ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
20 മിനിട്ട് നീണ്ട അഭിസംബോധനയില്‍ പാകിസ്ഥാനെതിരെയും ഭീകരതക്കെതിരെയും ശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു പേരായിരുന്നില്ല. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചാല്‍ എന്താകും ഫലമെന്ന് ഭീകരര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സിന്ദൂരം മായ്ച്ചവരെ ഭൂമുഖത്ത് നിന്ന് തന്നെ സേന മായ്ച്ച് കളഞ്ഞു. ഇങ്ങനെയൊരു ആക്രമണം സ്വപ്നത്തില്‍ പോലും ഭീകരര്‍ ചിന്തിച്ചുണ്ടാവില്ല. ബഹാവല്‍പൂരിലും, മുരിട്‌കെയിലുമുള്ളത് തീവ്രവാദത്തിന്റെ സര്‍വകലാശാലകളായിരുന്നു. ആ കേന്ദ്രങ്ങള്‍ സൈന്യം ഭസ്മമാക്കി കളഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാന്‍ അഭിമാനമായി കണ്ടിരുന്ന എയര്‍ബേസുകള്‍ ഇന്ത്യ തകര്‍ത്തു. പാകിസ്ഥാന്റെ ഡ്രോണുകളും, മിസൈലുകളും നിഷ്പ്രഭമാക്കി. നൂറ് ഭീകരരെയെങ്കിലും വധിച്ചു. ഭയന്ന പാകിസ്ഥാന്‍ ലോകം മുഴുവന്‍ രക്ഷ തേടി. എല്ലാം തകര്‍ന്നതോടെ രക്ഷിക്കണേയെന്ന നിലയിലായ പാകിസ്ഥാന്‍ വെടിനിര്‍ത്തലിനായി ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സിനെ വിളിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തേത് ചെറിയൊരു വിരാമം മാത്രം. പാകിസ്ഥാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കും. ഇന്ത്യക്ക് യുദ്ധത്തിന് താല്‍പര്യമില്ലെന്നും തീവ്രവാദത്തോട് പോരാടുമെന്നും മോദി വ്യക്തമാക്കി. പാകിസ്ഥാനോട് ചര്‍ച്ച നടത്തിയാല്‍ അത് തീവ്രവാദം ഇല്ലായ്മ ചെയ്യുന്നതിനെ കുറിച്ചോ അല്ലെങ്കില്‍ പാക് അധീന കശ്മീരിനെ കുറിച്ചോ മാത്രമായിരിക്കും. വെള്ളവും, രക്തവും ഒന്നിച്ച് പോകില്ലെന്ന് വ്യക്തമാക്കിയതോടെ സിന്ധു നദീ കരാറിലടക്കം ഇനി ചര്‍ച്ചയില്ലെന്നും പ്രധാനമന്ത്രി അടിവരയിട്ടു.
ഇന്ത്യ - പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ അവകാശവാദം തള്ളിക്കളഞ്ഞ് ഇന്ത്യ. അമേരിക്കയുടെ ഇടപെടല്‍ മൂലമാണ് ഇന്ത്യ - പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായതെന്നും ആണവയുദ്ധമാണ് ഒഴിവാക്കിയതെന്നും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്നുമായിരുന്നു ട്രംപിന്റെ പുതിയ അവകാശവാദം. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞു. അമേരിക്കയുമായുള്ള സംഭാഷണത്തില്‍ ഒരുഘട്ടത്തിലും വ്യാപാരത്തെക്കുറിച്ച് പരാമര്‍ശമുണ്ടായില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇപ്പോള്‍ വെടിനിര്‍ത്തലിലെത്തിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തുമെന്ന് ഇരുരാജ്യങ്ങളോടും പറഞ്ഞെന്ന ട്രംപിന്റെ അവകാശവാദം തെറ്റാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി വിദേശകാര്യമന്ത്രി നടത്തിയ ചര്‍ച്ചകളില്‍ വ്യാപാരത്തെക്കുറിച്ച് ഒരു പരാമര്‍ശവുമുണ്ടായില്ലെന്നും ഇന്ത്യ വിവരിച്ചു.
നേരത്തെ ഇന്ത്യ - പാക് സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെട്ട വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും നന്ദിയറിച്ചുകൊണ്ടാണ് ട്രംപ് പുതിയ അവകാശവാദം മുന്നോട്ടുവച്ചത്. വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ വെടിനിര്‍ത്തലിലെത്തിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തുമെന്ന് ഇരുരാജ്യങ്ങളോടും പറഞ്ഞെന്നും ഇതാണ് സമാധാനത്തിന് കാരണമായതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യ - പാക് സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നെന്നും അമേരിക്കയുമായുള്ള വ്യാപാരം തുടരണമെങ്കില്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ട്രംപ് വിശദീകരിച്ചു.
അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ആണവയുദ്ധം ഒഴിവാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി പാകിസ്ഥാന് ഇക്കാര്യത്തില്‍ ശക്തമായ താക്കീതാണ് നല്‍കിയത്. ആണവായുധ ഭീഷണി എന്ന ബ്ലാക്ക് മെയിലിംഗ് ഇന്ത്യയോട് ചെലവാകില്ല. അണുവായുധം കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താനാകില്ല. അണുവായുധത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന തീവ്രവാദ സങ്കേതങ്ങളെയും ഇന്ത്യ ഉന്നമിട്ട് തകര്‍ക്കുമെന്ന് മോദി പറയുന്നത് ഭീകരകേന്ദ്രങ്ങളെ ആക്രമിച്ച് തകര്‍ത്തതിന് പിന്നാലെ പാകിസ്ഥാന് ശക്തമായ താക്കീതാകുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയ്ക്ക് നേരെ വേണ്ടി വന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന തരത്തില്‍ പാക് വിദേശകാര്യമന്ത്രി ക്വാജ ആസിഫ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് മോദിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിന് അടുത്ത് ഇന്ത്യ ബോംബിംഗ് നടത്തിയെന്ന പ്രചാരണങ്ങള്‍ക്കിടയിലാണ് മോദിയുടെ ഈ പ്രസ്താവന എന്നതും നിര്‍ണായകമാണ്. ആണവായുധമുള്ളത് കൊണ്ട് മാത്രം പാകിസ്ഥാന് ഇന്ത്യന്‍ മണ്ണില്‍ ഭീകരാക്രമണം നടത്തി രക്ഷപ്പെടാന്‍ കഴിയില്ലെന്ന നയത്തിലേക്ക് ഇന്ത്യ മാറുകയാണ് എന്നാണ് മോദിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
പാകിസ്ഥാന്‍ ഇന്ത്യയ്ക്കു നേരെ ആക്രമണ ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പല നഗരങ്ങള്‍ക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാല്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളെ തകര്‍ത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്.
ആക്രമണങ്ങള്‍ക്ക് പിന്നാലെ ജനങ്ങള്‍ ആശങ്കയിലാണ്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷം ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും പൊതുസമ്മേളനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു. പാകിസ്ഥാനുമായി 1,037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനില്‍ അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. ജോധ്പൂര്‍, കിഷന്‍ഗഡ്, ബിക്കാനീര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ മെയ് 9 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പടിഞ്ഞാറന്‍ മേഖലയില്‍ യുദ്ധവിമാനങ്ങള്‍ ആകാശത്ത് പട്രോളിംഗ് നടത്തുന്നതിനാല്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കി. ഗംഗാനഗറില്‍ നിന്ന് റാന്‍ ഓഫ് കച്ച് വരെ സുഖോയ്-30 എംകെഐ ജെറ്റുകള്‍ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്. ബിക്കാനീര്‍, ശ്രീ ഗംഗാനഗര്‍, ജയ്‌സാല്‍മീര്‍, ബാര്‍മര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തു. പൊലീസുകാരുടെയും റെയില്‍വേ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി.
അതിര്‍ത്തി ഗ്രാമങ്ങളും ജാഗ്രതയിലാണ്. ഒഴിപ്പിക്കല്‍ പദ്ധതികളും നിലവിലുണ്ട്. അതിര്‍ത്തിക്കടുത്തുള്ള ആന്റി-ഡ്രോണ്‍ സംവിധാനങ്ങളും സജീവമാക്കി. ജയ്‌സാല്‍മീറിലും ജോധ്പൂരിലും അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ 4 വരെ ബ്ലാക്ക്ഔട്ട് ചെയ്യാനുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചു. പഞ്ചാബില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും പൊതുസമ്മേളനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം മുഖ്യമന്ത്രി ഭഗവന്ത് മന്‍ എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha