ലോകത്ത് ഏറ്റവും സുരക്ഷിതമായ വിമാനങ്ങളുടെ പട്ടികയില്‍ എമിറേറ്റ്‌സ്, എത്തിഹാദും

ലോകത്ത് ഏറ്റവും സുരക്ഷിതമായ രീതിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനങ്ങളുടെ പട്ടികയില്‍ ഗള്‍ഫില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍. എമിറേറ്റ്‌സ്, എത്തിഹാദ് എയര്‍ലൈന്‍സുകളാണ് പട്ടികയിലെ ആദ്യ ഇരുപതില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലെ ക്വാണ്ടസാണ് ഏറ്റവും സുരക്ഷിതമായ വിമാനസര്‍വ്വീസുകള്‍ നടത്തുന്നത്.
എയര്‍ ന്യൂസിലന്‍ഡ്, അലാസ്‌ക എയര്‍ലൈന്‍സ്, ഓള്‍ നിപ്പോണ്‍, അമേരിക്ക എയര്‍ലൈന്‍സ്, കാത്തി പസഫിക് എയര്‍വേയ്‌സ് മുതലായവയാണ് പട്ടികയിടംപിടി്ച മറ്റ് വിമാനക്കമ്പനികള്‍.
വിമാനസര്‍വ്വീസ് അരകടങ്ങളുടെ ചരിത്രം ജീവനക്കാരുടെ പെരുമാറ്റം എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ലോകത്ത് പത്ത് മികച്ച ബജറ്റ് എയര്‍ലൈനുകളുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എയര്‍ ലിംഗസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha