ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഇനി എയര്‍ ഇന്ത്യ സര്‍വീസ്

ദുബായില്‍നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ റീജനല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ അറിയിച്ചു. ദുബായില്‍നിന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെടുന്ന എഐ 934 വിമാനം പ്രാദേശിക സമയം 7.10ന് കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്ന് രാവിലെ 9.35ന് പുറപ്പെടുന്ന എഐ 933 വിമാനം ഉച്ചയ്ക്ക് 12.35ന് ദുബായിലിറങ്ങും. 180 സീറ്റുകളുള്ള എ 320 പുതിയ വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുക.
ഷാര്‍ജ കൊച്ചി ഷാര്‍ജ സര്‍വീസ് ജനുവരി 11 മുതല്‍ ഉണ്ടാവില്ലെന്നും മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സിയെയോ എയര്‍ ഇന്ത്യയോ ബന്ധപ്പെട്ട് ബുക്കിങ് സൗജന്യമായി മാറ്റണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ദിവസേനയുള്ള സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരു ഭാഗത്തേക്ക് 330 ദിര്‍ഹവും മടക്കയാത്രയടക്കം 785 ദിര്‍ഹവുമായുള്ള പ്രത്യേക നിരക്കും എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്്. 30 കിലോഗ്രാം ബാഗേജ് ആണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha