അറബ് ഷെയ്ഖല്ല പിച്ചക്കാരന്‍... ഷെയ്ഖിനെ വിവാഹം കഴിച്ച് ഗള്‍ഫില്‍ എത്തിയ ഇന്ത്യക്കാരിയുടെ ഞെട്ടിക്കുന്ന കഥ

അറബിപ്പൊന്ന് മോഹിച്ചാണ് പലരും പെണ്‍കുട്ടികളെ അറബികള്‍ക്ക് കെട്ടിച്ചുകൊടുക്കുന്നത്. കുമിഞ്ഞുകൂടിയ സ്വത്തിന് മുമ്പില്‍ വയസോ സൗന്ദര്യമോ ഒന്നും പ്രശ്‌നമേയല്ല. എന്തിന് കേരളത്തിലും ഇപ്പോഴും അറബിക്കല്യാണം നടക്കുന്നുണ്ട്.
ഇത്തരത്തില്‍ കല്യാണം കഴിച്ച ഒരു ഇന്ത്യന്‍ യുവതി അവസാനം ശരിക്കും ഞെട്ടി. ഹൈദരാബാദിലെ ഒരു സ്ത്രീയുടെ അറസ്‌റ്റോടെയാണ് ഈ കഥ പുറം ലോകത്ത് എത്തിക്കുന്നത്. കല്ല്യാണം കഴിഞ്ഞ് ഒമാനിലെത്തിയ യുവതി കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ വീട്ടുകാരെ എല്ലാം അറിയിച്ചു. ഇതാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
ഒമാനില്‍ നിന്നുള്ള അറബി ഷെയ്ഖ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഭിക്ഷക്കാരനെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതിനാണ് അറസ്റ്റ്. ഹൈദരാബാദിലാണ് സംഭവം. സാജിതാ ബീഗം എന്ന സ്ത്രീയാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പണക്കാരനായ അറബ് ഷെയ്ഖ് എന്ന് പരിചയപ്പെടുത്തിയാണ് ഒമാനില്‍ നിന്നുള്ള ഭിക്ഷക്കാരനുമായി യുവതിയുടെ വിവാഹം സാജീതാ ബീഗം നടത്തിയത്.
വിവാഹശേഷം പെണ്‍കുട്ടിക്ക് ഗള്‍ഫില്‍ ജോലി കിട്ടുമെന്നും ഇവര്‍ വിശ്വസിപ്പിച്ചു. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഒമാനില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവ് ഒരു യാചകനാണെന്ന് വധു മനസ്സിലാക്കിയത്. ഉടന്‍തന്നെ യുവതി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാജിതാ ബീഗം പിടിയിലായത്. വിവാഹതട്ടിപ്പിന് ഇരയായ യുവതിയെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒമാനിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മകള്‍ ചതിക്കപ്പെട്ട സാഹചര്യത്തില്‍ ഇനിയും ഒമാനില്‍ നില്‍ക്കുന്നത് ശരിയാകില്ലെന്നാണ് മതാപിതാക്കളുടെ പക്ഷം. യുവതിയെ തിരിച്ചു കൊണ്ടു വരാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായവും തേടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha