സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും സൗദി പൗരനും മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും സൗദി പൗരനും മരിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം-ഹുഫൂഫ് റോഡിലാണ് അപകടം.
ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. എതിര്‍ദിശകളില്‍നിന്ന് വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച അപകടത്തില്‍ കായംകുളം ചേരാവള്ളി സെറീന മന്‍സിലില്‍ അലിയാരുകുഞ്ഞ് - ആമിന ദമ്പതികളുടെ മകന്‍ ആഷിഖ് അലി (29) ആണ് മരിച്ചത്.
ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ് അലി വാഹനമോടിച്ചുപോകുമ്പോള്‍ എതിര്‍ദിശയില്‍നിന്ന് വന്ന സൗദി പൗരന്‍ ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
രണ്ടുപേരും സംഭവസ്ഥലത്ത് മരണത്തിന് കീഴടങ്ങി. കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ)യുടെ പ്രസിഡന്റ് ഇസ്ഹാഖ് ലവ്‌ഷോറിന്റെ സഹോദര പുത്രനാണ് മരിച്ച ആഷിഖ് അലി. ഹാഷ്മിയാണ് ഭാര്യ. ഡോ. അഹ്ന അലി ഏക സഹോദരി. അല്‍ അഹ്‌സ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കും.
"
https://www.facebook.com/Malayalivartha

























