ഒമാനില്‍ ഒഴുക്കില്‍പെട്ട് മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം കോക്കൂര്‍ സ്വദേശി വട്ടത്തൂര്‍ വളപ്പില്‍ വീട്ടില്‍ ഡോ.നവാഫ് ഇബ്രാഹിം (34) ഒമാനിലെ ഇബ്രിക്ക് അടുത്ത് വാദി ധാം എന്ന സ്ഥലത്ത് ഒഴുക്കില്‍പ്പെട്ട് മരിച്ചു.
ഒമാനിലെ നിസ്വ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറാണ്. മൃതദേഹം ഇബ്രി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായും കൂടെയുണ്ടായിരുന്ന ഭാര്യയും മകനും സുരക്ഷിതരാണെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























