കണ്ണീരോടെ... ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന് വിടചൊല്ലി നാട്.....

ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന് കണ്ണീരോടെ വിട നല്‍കി നാട്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംസ്‌കാരം നടന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച ദേവപ്രസാദിന്റെ മൃതദേഹം വ്യാഴാഴ്ച രാത്രി 7നാണ് എയര്‍ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചത്.. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ടി. രശ്മി വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ റാന്നി പെരുനാട് കക്കാട് സ്വഭവനത്തില്‍ രാത്രി പതിനൊന്നോടെ എത്തിക്കുകയും ചെയ്തു.
പത്തനംതിട്ട എംപി. അഡ്വ.ആന്റോ ആന്റണി, റാന്നി എംഎല്‍എ അഡ്വ.പ്രമോദ് നാരായണന്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി വന്‍ ജനാവലിയാണ് ദേവപ്രസാദിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. കെ.പി. പ്രസാദിന്റെയും (റിട്ട. അധ്യാപകന്‍) പരേതയായ ലേഖപ്രസാദിന്റെയും (നഴ്‌സ്) ഏക മകനായിരുന്നു. ബോഹും റൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ജിയോളജിയില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിയായിരുന്ന ദേവപ്രസാദ് ജൂണ്‍ 8നാണ് മരിച്ചത്. 2024 മാര്‍ച്ചിലാണ് ഉപരിപഠനത്തിനായി ദേവപ്രസാദ് ജര്‍മനിയില്‍ എത്തിയത്.
"
https://www.facebook.com/Malayalivartha