ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം റാബഖില്‍ മരിച്ചു..

സൗദിയിലെ ജിദ്ദക്ക് സമീപം റാബഖില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പാലക്കാട് ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശി ചെറങ്ങോട്ടുകൊളേരി രാധാകൃഷ്ണന്‍ (48) ആണ് മരിച്ചത്.
അഞ്ച് വര്‍ഷമായി റാബഖില്‍ കനൂസ് കോണ്‍ട്രാക്റ്റിങ് കമ്പനിയില്‍ സ്റ്റോര്‍കീപ്പറായി ജോലി ച്യെ്ത് വരികയായിരുന്നു. പിതാവ്: ഗോവിന്ദന്‍, മാതാവ്: പരേതയായ പാറുകുട്ടി, ഭാര്യ: ജിഷ വെള്ളാരംപാറ, മക്കള്‍: അശ്വിന്‍ (ബിരുദ വിദ്യാര്‍ഥി), അഭിനവ് (10ാം ക്ലാസ്), സഹോദരി: രാജലക്ഷ്മി. മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലും തുടര്‍ന്ന് വീട്ടിലുമെത്തിക്കും.
വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം രാവിലെ 8.30 ഓടെ സംസ്‌ക്കാരം നടത്തുന്നതിനായി തിരുവില്വാമല ഐവര്‍മഠത്തിലേക്ക് കൊണ്ടുപോകും .
"
https://www.facebook.com/Malayalivartha