ദുബായില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... ദുബായില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷനെ (25)യാണ് അല്‍ റഫ ഏരിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജൂണ്‍ 16-നാണ് മരണം സംഭവിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റോഷന്‍ ദുബായില്‍ എത്തിയത്.
ജിം അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കാരചടങ്ങുകള്‍ നടത്തി.
"
https://www.facebook.com/Malayalivartha