പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ അന്തരിച്ചു...

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മസ്‌കറ്റില്‍ അന്തരിച്ചു. കണ്ണൂര്‍ ചാലാട് അലവില്‍ പുളിക്കപ്പറമ്പില്‍ ആദര്‍ശ് (44) ആണ് മരിച്ചത്.
മവേല സൂഖിലെ താമസ സ്ഥലത്ത് വച്ചാണ് മരണമടഞ്ഞത്. കുടുംബസമേതമായിരുന്നു താമസിച്ചു വന്നിരുന്നത്. ഭാര്യ: സബീന. മകന്‍: ആദര്‍വ് (രണ്ടുവയസ്സ്).പിതാവ്: സുബ്രമണ്യന്‍. മാതാവ്: റീത്ത.
പതിനഞ്ചു വര്‍ഷമായി മാവേല സൂഖിനടുത്ത് ഡിഷ് ആന്റിന ഫിക്‌സിങ് ജോലികള്‍ ചെയ്തു വരികയായിരുന്നു. കുടുംബത്തെ ഇന്നലെ രാവിലെ നാട്ടിലേക്ക് അയച്ചു. മൃതദേഹം ഇന്ന് രാത്രി കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നാട്ടിലെത്തിക്കും.
" f
https://www.facebook.com/Malayalivartha