Widgets Magazine
15
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യത: പന്തല്ലൂരിൽ മിന്നൽച്ചുഴിയിൽ വൻനാശനഷ്ടം...


ബങ്കറിൽ നിന്ന് ഇറങ്ങുമ്പോൾ, ഇടയ്ക്കിടെ ആകാശത്തേയ്ക്ക് കണ്ണുകൾ ഉയർത്തി ഓരോ ശബ്ദവും ശ്രദ്ധയോടെ കേൾക്കണം: ഖമേനിക്കെതിരെ ഭീഷണിമുഴക്കി ഇസ്രായേൽ കാറ്റ്സ് രംഗത്ത്...


ഭാര്യ ആരെയോ, ഫോൺ ചെയ്യുകയായിരുന്നു എന്ന സംശയത്തിൽ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്: ബന്ധുക്കൾ ബിൻസിയെ കണ്ടെത്തുമ്പോൾ വെട്ടേറ്റ് ചെവിയോട് ചേർന്ന ഭാഗം പിളർന്ന അവസ്ഥയിൽ....


കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിൽ.. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു..63 പേരാണ് ചികിത്സയിലുള്ളത്.. 21 പേര്‍ക്കെങ്കിൽ അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചു..


ചേർത്തല തിരോധാന കേസിൽ പുതിയ പേര്: ജൂലിയും, മകനും എവിടെ? റോസമ്മയുമായുള്ള ബന്ധവും, തിരോധാനവും: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

നിമിഷപ്രിയയുടെ മോചന ഹര്‍ജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി

14 AUGUST 2025 04:01 PM IST
മലയാളി വാര്‍ത്ത

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും പരാമര്‍ശിക്കാനും നിര്‍ദേശം നല്‍കി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. അപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാല്‍ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി.

നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി യെമനിലെക്ക് പോകാന്‍ അനുവദിക്കണമെന്ന ആക്ഷന്‍ കൗണ്‍സിലിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ യാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നത്.

അതേസമയം വധശിക്ഷയില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. വധശിക്ഷയ്ക്ക് പുതിയ തിയ്യതി നിശ്ചയിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താ മെഹദി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തിയ്യതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതായി അബ്ദുല്‍ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. മധ്യസ്ഥ ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

വിനയനും സാന്ദ്ര തോമസിനും തോല്‍വി  (2 hours ago)

സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന എട്ടുവയസുകാരി ഓടയില്‍ വീണ് മരിച്ചു  (2 hours ago)

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍  (2 hours ago)

രേണുക സ്വാമി കൊലക്കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍  (3 hours ago)

ജൈവ ഉറവിട മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നവര്‍ക്ക് ഇനി മുതല്‍ 5 ശതമാനം പ്രോപ്പര്‍ട്ടി നികുതി ഇളവ്  (3 hours ago)

23കാരിയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം : റമീസിന്റെ മാതാപിതാക്കളും സുഹൃത്തും പ്രതികള്‍  (4 hours ago)

വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (4 hours ago)

സ്‌കൂളില്‍ എത്താന്‍ വൈകിയ അഞ്ചാം ക്ലാസുകാരനോട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത  (4 hours ago)

ഇന്ത്യയ്ക്കുമേല്‍ ട്രംപ് ഇനിയും അധിക തീരുവ ചുമത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി  (6 hours ago)

ശരീരം കാണിക്കുന്ന സൂചനകള്‍ തിരിച്ചറിയാനുള്ള മനസ്സ് കാണിക്കണമെന്നും അതു നാളെയാകാമെന്ന ചിന്ത ഉണ്ടാകരുത് ; നൊമ്പരക്കുറിപ്പുമായി നിയാസ് ബക്കര്‍  (6 hours ago)

സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാദ്ഗാനം ചെയ്ത് ബന്ധുവിനെ തമിഴ്‌നാട്ടിലെത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസില്‍ നടി മിനു മുനീര്‍ കസ്റ്റഡിയില്‍  (6 hours ago)

യോഗി ആദിത്യനാഥിനെ പുകഴ്ത്തിയും നന്ദിപറഞ്ഞും പ്രതിപക്ഷ എംഎല്‍എ പൂജാ പാല്‍  (7 hours ago)

തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട കേസ് വീണ്ടും പരിഗണിച്ച് സുപ്രീം കോടതി  (7 hours ago)

ജമ്മുകശ്മീരില്‍ മിന്നല്‍പ്രളയത്തില്‍ 20 മരണം  (8 hours ago)

Malayali Vartha Recommends