സങ്കടക്കാഴ്ചയായി... കാനഡയിൽ നിന്ന് ഒമാനിലെത്തിയ മലയാളി മുങ്ങിമരിച്ചു

കാനഡയിൽ നിന്ന് ഒമാനിലെത്തിയ മലയാളി മുങ്ങിമരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി ഹാഷിം അബ്ദുൽ ഖാദർ (37) ആണ് മരണപ്പെട്ടത്. സലാലയിലെ ഐൻ ജർസീസ് വാദിയിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്.
കാനഡയിൽ നിന്നും സൗദിലെത്തി ഉംറ കഴിഞ്ഞ് സലാലയിലുള്ള മാതാപിതാക്കളുടെ സമീപത്തേക്ക് വന്നതായിരുന്നു. പിതാവ്: അബ്ദുൽ ഖാദർ. മാതാവ്: പൗഷബി. ഭാര്യ: ഷരീഫ. മൂന്ന് മക്കളുണ്ട്. കാനഡയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ഉംറ ചെയ്ത് മാതാപിതാക്കളെ സന്ദർശിക്കുന്നതിനാണ് സലാലയിലെത്തിയത്.
സലാല ഇന്ത്യൻ സ്കൂളിൽ പഠിച്ച ഹാഷിം കാനഡയിൽ എൻജിനീറായി ജോലി ചെയ്യുകയായിരുന്നു. കനേഡിയൻ പാസ്പോർട്ടിനുടമയാണ്.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടിക്ക് ശേഷം സലാലയിൽ ഖബറടക്കും.
"
https://www.facebook.com/Malayalivartha