കൊല്ലം കടക്കൽ ചിതറ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

കൊല്ലം കടക്കൽ ചിതറ സ്വദേശി സേതുപതി നീലകണ്ഠപിള്ള (60) സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറായിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. കോൺട്രാക്ടിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം റാസ് തനൂറയിലെ റഹിമ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
പിതാവ്: നീലകണ്ഠ, മാതാവ്: ലീലാമ്മ അനു അമ്മ, ഭാര്യ: മീര ബായ്, മകൾ: ജ്യോതിലക്ഷ്‌മി. മരണാനന്തര ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha


























